പച്ച വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്നുവോ ? ഇങ്ങനെ ചെയ്താൽ മതി


പച്ച വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. വണ്ണം വയ്ക്കുമെന്ന ഒറ്റ കാരണം കൊണ്ട് മാത്രം ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവരും കുറവല്ല. എന്നാൽ ഈ കാര്യം അറിയുക. ഭക്ഷണം മാത്രമല്ല, മറ്റ് ചില കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ ശരീരഭാരം നിയന്ത്രിക്കാൻ കഴിയും.
tRootC1469263">ആദ്യംതന്നെ ശരീരഭാരം നിയത്രിക്കാൻ വേണ്ടത് കൃത്യസമയത്ത് ഉള്ള ഭക്ഷണ ശീലമാണ്. കഴിവതും രാവിലത്തെ ഭക്ഷണം 8 മണിക്കുള്ളിൽ കഴിക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ രാത്രിയിലുള്ള അത്താഴം 7 മണിക്ക് മുൻപും കഴിക്കാൻ ശ്രമിക്കാം. ഒരുകാരണവശാലും ഭക്ഷണം കഴിച്ചയുടൻ കിടക്കാൻ നിൽക്കരുത്. അത് ശരീരഭാരം വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. ധാരളം പ്രോട്ടീനും മിതമായ അളവിൽ അന്നജവും അടങ്ങിയ പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്കുള്ള ഊർജം നൽകും.

ശരീരഭാരം നിയന്ത്രിക്കാൻ കൃത്യസമയത്തുള്ള ഉറക്കം വളരെ പ്രധാനമാണ്. അതുമാത്രമല്ല രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എണീക്കുന്നതും വളരെ നല്ലതാണ്. അതായത് പത്തുമണിക്ക് കിടന്ന് രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക് എഴുന്നേൽക്കാം. ഒരു മനുഷ്യന് മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. കൃത്യമായി ഉറക്കം ലഭിച്ചില്ലെങ്കിലും ശരീരഭാരം വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. രാത്രി 11 മണിക്കുശേഷം ഉറങ്ങുന്നത് ശരീരഭാരം കൂടാനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാനും ഇടയാക്കും എന്ന് പഠനങ്ങൾ പറയുന്നു.
അതുപോലെതന്നെ കൃത്യമായതും സ്ഥിരമായതുമായ വ്യായാമം ശരീരത്തിന് ആവശ്യമാണ്. ബ്രിസ്ക്ക് വോക്ക്, രാവിലത്തെ ജോഗിങ്ങ്, സൈക്ലിങ്ങ് അല്ലെങ്കിൽ യോഗ ഇവയിലേതിലെങ്കിലും മുഴുകുന്നത് പേശികളെ ശക്തിപ്പെടുത്തുകയും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ വണ്ണം നിയന്ത്രിക്കാൻ സാധിക്കും.