എളുപ്പത്തിൽ തടി കുറയ്ക്കാൻ ഇത് ചില വഴികൾ

google news
lose weight


വണ്ണം വെയ്ക്കുന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുമെങ്കിലും സമയവും സാഹചര്യവുമൊന്നും ചിലർക്ക് അനുകൂലമാകാറില്ല. തടി കുറയ്ക്കണമെങ്കില്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍ വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ്. ഇതിനു കഴിയാത്തവർക്ക് എളുപ്പത്തില്‍ തടി കുറയ്ക്കാന്‍ ചില സൂത്രപ്പണികൾ ഉണ്ട്. പരീക്ഷണ വിധേയമാക്കാൻ കഴിയുന്ന ചില കുറുക്കുവഴികൾ.


തണുപ്പുള്ള മുറിയില്‍ ഉറങ്ങിയാൽ അത് ശരീരത്തിൽ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് ശരീരം ചൂടാകുവാന്‍ കൂടുതല്‍ എനര്‍ജിയുല്‍പാദിപ്പിയ്ക്കാന്‍ ഇടയാക്കുന്നു. ഇത് കൊഴുപ്പ് പെട്ടെന്ന് അലിയിച്ചു കളയുന്നു. ഇത് ശീലമാക്കിയാൽ വണ്ണം കുറയുന്നതിൽ കാര്യമായ വ്യത്യാസമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ചെറിയ പ്ലേറ്റുകളില്‍ കഴിയ്ക്കുക. ഇതിലൂടെ വളരെ കുറഞ്ഞ അളവിൽ ഭക്ഷണമെടുക്കാൻ വഴിയൊരുക്കും. ഇതുപോലെ ചുവന്ന നിറത്തിലെ പ്ലേറ്റില്‍ കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴിയാണ്.

 നിശബ്ദമായിരുന്നു കഴിയ്ക്കുക. ഭക്ഷണം കഴിക്കുമ്പോൾ ഒച്ചപ്പാടും ബഹളവുമില്ലാത്ത ഇടം തിരഞ്ഞെടുക്കുക. കഴിക്കുമ്പോൾ സംസാരിക്കാതിരിക്കാൻ ശ്രമിക്കുക. ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നു പറയുന്നു.

 ഭക്ഷണത്തിനൊപ്പം സാലഡ് പതിവാക്കുക. ഇതിലെ പച്ചക്കറികള്‍ വലിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. ധാരാളം പച്ചക്കറികളും ഇടുക. ഇവ കഴിയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കും. വിശപ്പും അമിത ഭക്ഷണവും കുറയും.

 പാര്‍ട്ടികളിലോ അല്ലെങ്കിൽ ടേബിളിലോ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അറ്റത്തുള്ള ചെയര്‍ തെരഞ്ഞെടുക്കുക. ഇങ്ങനെയാകുമ്പോള്‍ കൂടുതല്‍ വിഭവങ്ങള്‍, കൂടുതല്‍ ഭക്ഷണം എടുക്കാന്‍ ബുദ്ധിമുട്ടുമുണ്ടാകും. ഇത് അമിത ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും.
 

Tags