തണ്ണിമത്തൻ ജീവനെടുക്കുമോ ? അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

Can watermelon kill you? Some things you should know

വേനൽക്കാലം വന്നാൽ ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ പലരും ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ചൂടിൽ വാടി തളർന്നിരിക്കുമ്പോൾ ഉള്ളം തണുപ്പിക്കാൻ തണുത്ത തണ്ണിമത്തൻ കഴിക്കുകയോ ജ്യൂസ് അടിച്ചു കുടിക്കുയോ ചെയ്യാറുണ്ട്. എന്നാൽ മുംബൈയിൽ തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു എന്ന വാർത്ത പലരെയും ഞെട്ടിക്കുന്നതാണ്. രാത്രി ഒരു മണിക്ക് തണ്ണിമത്തനും കഴിച്ച നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ശരിക്കും തണ്ണിമത്തൻ അപകടകാരിയാണോ? തണ്ണിമത്തന് ജീവനെടുക്കാൻ പറ്റുമോ?

Can watermelon kill you? Some things you should know

തണ്ണിമത്തൻ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിലുണ്ടാകുന്ന ഭക്ഷ്യവിഷബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചില സാഹചര്യങ്ങളിൽ മരണത്തിനു വരെ കാരണമായേക്കാം. തണ്ണിമത്തനിൽ വെള്ളവും പ്രകൃതിദത്തമായ പഞ്ചസാരയുമാണ് കൂടുതലായി അടങ്ങിയിരിക്കുന്നത്. ഇതിലൂടെ ബാക്റ്റീരിയ പെട്ടെന്ന് പെറ്റുപെരുകാനുള്ള സാഹചര്യമുണ്ടാക്കും.

കൂടാതെ മധുരം കൂട്ടാനും മറ്റുമായി ഗ്ലൂക്കോസ് വെള്ളവും പഞ്ചസാര വെള്ളവും മറ്റും കുത്തിവെക്കുന്നത് ബാക്റ്റീരിയ വളർച്ചയെ കൂട്ടും. സാൽമോണല്ല ഇൻഫെക്ഷൻ, ലിസ്റ്റെറിയോസിസ്, ഇകോളി ഇൻഫെക്ഷൻ എന്നിവയെല്ലാം തണ്ണിമത്തനിലൂടെ വരാം. ഇതിലൂടെ വയറിളക്കം, ഛർദി, കടുത്ത വയറുവേദന എന്നിവ അനുഭവപ്പെടാം. കൃത്യമായ സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണത്തിനു വരെ കാരണമായേക്കാം.

തണ്ണിമത്തൻ കഴിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി എട്ട് മണിക്ക് ശേഷം പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. ഉറങ്ങുമ്പോൾ കൃത്യമായി ദഹനം നടക്കില്ല എന്നതാണ് കാരണം. രാവിലേയും ഭക്ഷണങ്ങൾക്കിടയിലും വൈകുന്നേരത്തെ സ്നാക്കായോ എല്ലാം തണ്ണിമത്തൻ കഴിക്കുന്നതാണ് നല്ലത്. എന്നാൽ രാത്രി കഴിച്ചതുകൊണ്ട് തണ്ണിമത്തനിലൂടെ ഭക്ഷ്യവിഷബാധയുണ്ടാവില്ലെന്നും അവർ വ്യക്തമാക്കുന്നു. 

Tags