തണ്ണിമത്തൻ കഴിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഇതാണ്
Apr 18, 2023, 19:04 IST

വേനൽക്കാല ചൂടിൽനിന്നും ശരീരത്തെ തണുപ്പിക്കാനും ജലാംശം നിലനിർത്താനും തണ്ണിമത്തൻ സഹായിക്കും.ഇതിൽ 90 ശതമാനവും ജലാംശമാണ്.എട്ട് ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായകമായ വിറ്റാമിൻ സിയും നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാൻ സഹായിക്കുന്ന ‘ലൈകോപീൻ’ എന്ന രാസഘടകവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം സമ്പന്നമാണ് തണ്ണിമത്തൻ.
എന്നാൽ ദാഹമകറ്റാൻ മാത്രം സഹായിക്കുന്നത് എന്ന് കരുതപ്പെടുന്ന തണ്ണിമത്തൻ പലരും ശരിയായ രീതിയിലല്ല കഴിക്കുന്നത് എന്നാണ് വാസ്തവം. തണ്ണിമത്തന്റെ ഉള്ളിലെ ചുവന്ന ഭാഗം മാത്രം കഴിച്ച് തോടോട് ചേർന്ന ഭാഗം ഒഴിവാക്കാറാണ് പതിവ്. എന്നാൽ തണ്ണിമത്തന്റെ തോടോട് ചേർന്ന വെളുത്ത ഭാഗം ഏറെ ഗുണങ്ങൾ അടങ്ങിയതാണ്. ചുവന്ന നിറത്തിലുള്ള മാംസളമായ ഭാഗത്തോട് ചേർന്ന് നിൽക്കുന്ന വെളുത്ത ഭാഗമാണ് കഴിക്കേണ്ടത്.