അമിതമായി മുഖം കഴുകുന്നത് ചർമത്തിന് ദോഷമാകുമോ? അറിയാം ശരിയായ രീതി!

water wash face

മുഖത്തിന്റെ തിളക്കവും ഭംഗിയും കൂട്ടാൻ വിലകൂടിയ ക്രീമുകളും ലോഷനുകളും വാങ്ങി കൂട്ടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചർമ്മം ആരോഗ്യത്തോടെയിരിക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദിവസവും മുഖം എത്ര തവണ കഴുകണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയാണ്. ചൂടുകാലമാകുമ്പോൾ നിരന്തരം മുഖം കഴുകുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് ചർമ്മത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന് ചിന്തിച്ചിട്ടുണ്ടോ?

സാധാരണയായി ഒരു ദിവസം രണ്ടുപ്രാവശ്യം മാത്രം മുഖം കഴുകിയാൽ മതിയെന്നാണ് ചർമ്മസംരക്ഷണ വിദ​ഗ്ദ‍ർ പറയുന്നത്. രാവിലെ ഒരുതവണയും ഉറങ്ങുന്നതിന് മുൻപ് ഒരുതവണയും കഴുകിയാൽ മതിയാകും. ഇത് ചർമ്മത്തിലെ പൊടി, വിയർപ്പ്, എണ്ണമയം, അഴുക്ക് എന്നിവ നീക്കം ചെയ്യാൻ സഹായിക്കും.

നിരന്തരം മുഖം കഴുകുന്നത് ദോഷം ചെയ്യുമോ?

എണ്ണമയമുള്ള ചർമ്മം ഒഴിവാക്കാൻ പലരും ദിവസത്തിൽ പല തവണ മുഖം കഴുകാറുണ്ട്. അങ്ങനെ ചെയ്യുന്നത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം കുറയ്ക്കുകയും അത് വരണ്ടതായി മാറാനും കാരണമാകും. എണ്ണമയമുള്ള ചർമ്മമുള്ളവർ ദിവസത്തിൽ രണ്ടുതവണ മാത്രം മുഖം കഴുകിയാൽ മതി. വരണ്ട ചർമ്മമുള്ളവർ നേരിയതും മോയ്സ്ചറൈസിംഗ് ഉള്ളതുമായ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയാൽ മതിയാകും.

മുഖം എങ്ങനെ ശരിയായി കഴുകാം?

ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതാണ് നല്ലത്. നിങ്ങളുടെ ചർമ്മത്തിന്റെ രീതി അടിസ്ഥാനമാക്കി ഫേസ് വാഷ് തെരഞ്ഞെടുക്കുക.

Tags