ശര്‍ക്കരയിട്ട ചെറുചൂടുവെള്ളം വെറുംവയറ്റില്‍ കുടിക്കാം...

എല്ലുകളുടെ ആരോഗ്യത്തിന് ശര്‍ക്കര നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കും. പൊട്ടാസ്യവും സോഡിയവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചെറുചൂടുവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
ഹീമോഗ്ലോബിന്‍റെ കുറവുണ്ടെങ്കില്‍, ചെറുചൂടുവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും. ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര ശരീരത്തിലെ ആര്‍ബിസിയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും രക്തം ശുദ്ധീകരിക്കാനും കരളിനെ ശുദ്ധീകരിക്കാനും ശര്‍ക്കര നല്ലതാണ്. ചെറുചൂടു വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ശർക്കര സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലൻസു ചെയ്യുന്നതോടൊപ്പം മെറ്റാബോളിസത്തിന്റെ നിരക്ക് കൂട്ടുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ശര്‍ക്കരയിട്ട ചെറുചൂടുള്ള വെള്ളം കുടിക്കാം.
ശർക്കര ആന്‍റി ഓക്സിഡന്‍റുകളുടെ ഒരു കലവറയാണ്. മഗ്നീഷ്യം, വിറ്റാമിന്‍ ബി1, ബി6, സി എന്നിവ അടങ്ങിയ ശര്‍ക്കര രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.