വൈകി എഴുന്നേൽക്കുന്നവർ ഇനിയും ഇതറിഞ്ഞില്ലേ

sleep
sleep
ആരോ​ഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണ്.
അലാറം അടിച്ചു കഴിഞ്ഞാലും തലവഴി മൂടിയ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും . വൈകി എഴുന്നേൽക്കുന്നതിന്റെ പേരിൽ വഴക്ക് കേൾക്കേണ്ടി വന്നവരും നിരവധിയായിരിക്കും . വൈകി എഴുന്നേൽക്കുന്നവരുടെ മനസ്സിൽ ലഡ്ഡു പൊട്ടുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .
tRootC1469263">
 
വൈകി ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലാണ് ഈ വർത്തയ്ക്കടിസ്ഥാനം .
സൂക്ഷ്മ പേശികളുടെയും മെറ്റബോളിസത്തിന്റെയും ചെറിയ തോതിലുള്ള പ്രവര്‍ത്തനത്തിലൂടെ വളരെ പെട്ടെന്ന് തന്നെ പഴയ സ്ഥിതിയില്‍ ആകാന്‍ സാധിക്കുന്ന പ്രതികരണശേഷിക്കുറവാണ് ഉറക്കം എന്ന അവസ്ഥ. ഈ പ്രതിഭാസം എല്ലാ ജീവജാലങ്ങളിലും പല രീതിയില്‍ കാണപ്പെടുന്നു.
മനുഷ്യര്‍ ശരാശരി മൂന്നിലൊരുഭാഗം ആയുസ്സിന്റെ സമയം ഉറക്കത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്.അതായത് 8 മണിക്കൂര്‍ രാത്രി ഉറക്കം. ചിലരിൽ ഉറക്കക്കുറവ് മൂലം നിരവധി മാനസിക-ശാരീരിക പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കും
നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് വരെ ഉറക്കമില്ലായ്മ ഒരു കാരണമാണ്. 
ഏഴുമുതൽ ഒൻപതുവരെ മണിക്കൂർ രാത്രി ഉറങ്ങണം, തടസ്സമില്ലാതെ സുഖമായി ഉറങ്ങിയാലേ അത് ആരോഗ്യകരമായ ഉറക്കമാകൂ. സമയം കൂടുതലോ കുറവോ ആണ് ഉറക്കമെങ്കിൽ ഇത് തലച്ചോറിനും ഓർമ്മശക്തിക്കുമൊക്കെ ദോഷകരമാകും.
 ന്യൂറോ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് വൈകുന്നേരങ്ങളിൽ സജീവമാകുന്നവർ അഥവാ ‘നൈറ്റ് ഔൾസ്’ രാവിലെ നേരത്തേ ഉണരുന്നവരെക്കാൾ മിടുക്കരായിരിക്കും. മാത്രമല്ല വൈകി ഉണരുന്നവർ ബുദ്ധി, യുക്തി, ഓർമ്മശക്തി എന്നിവയിലും മറ്റുള്ളവരെയപേക്ഷിച്ച് മുൻപന്തിയിലായിരിക്കും.ഇനി വൈകി എഴുന്നേൽക്കുന്നതോർത്ത് ആർക്കും ടെൻഷൻ വേണ്ടല്ലോ

Tags