നിങ്ങളുടെ ശരീരത്തിന് ആവിശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ..

ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിലും ഉത്കണ്ഠ കുറയ്ക്കുന്നതിലും മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ക്ഷീണം, തളർച്ച, എല്ലുകളിൽ വേദന, പേശികൾക്ക് ബലക്ഷയം, പേശി വേദന, നടുവേദ, ഉത്കണ്ഠ, വിഷാദം, ഭാരം കൂടുക, മുടി കൊഴിച്ചിൽ തുടങ്ങിയവയാണ് വിറ്റാമിൻ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങൾ.
ഭക്ഷണക്രമം, സപ്ലിമെന്റുകൾ എന്നിവയിലൂടെ ഒരാൾക്ക് വിറ്റാമിൻ ഡി ലഭിക്കുന്നു. മതിയായ സൂര്യപ്രകാശം, ഭക്ഷണക്രമം, അല്ലെങ്കിൽ ചില രോഗാവസ്ഥകൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളുടെ ഫലമായി ശരീരത്തിൽ വിറ്റാമിൻ ഡി കുറയാമെന്ന് വിദഗ്ധർ പറയുന്നു.
വിറ്റാമിൻ ഡിയുടെ കുറവ് ശരീരത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനും ആരോഗ്യം നിലനിർത്താനും ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭിക്കാത്ത ഒരു ആരോഗ്യാവസ്ഥയാണ്. വിറ്റാമിൻ ഡിയുടെ കുറവ് ഒരു പൊതു ആഗോള പ്രശ്നമാണ്. ലോകമെമ്പാടുമുള്ള ഏകദേശം 1 ബില്ല്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് സൂചിപ്പിക്കുന്നു.
വിറ്റാമിൻ ഡിയുടെ മതിയായ അളവ് ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വിവിധ അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നു, കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും സാധാരണ വളർച്ചയും വികാസവും സുഗമമാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഡി കുറഞ്ഞാൽ പേശി വേദനയ്ക്ക് കാരണമാകും. വിട്ടുമാറാത്ത പേശി വേദന അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.