കാഴ്ച മങ്ങുന്നുണ്ടോ?

Is your vision blurry?
Is your vision blurry?

കാഴ്ച ശക്തി കുറഞ്ഞ് വരുന്നത് ചിലര്‍ക്കെങ്കിലും വിഷമമുണ്ടാക്കുന്ന കാരണമാണ്. പക്ഷേ പേടിക്കണ്ട. ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതിന് പരിഹാരവുമുണ്ട്. പരിഹാരത്തിന്റെ പേരാണ് പിസ്ത. കാഴ്ച കുറയുന്നതിന് അതായത് കാഴ്ച നഷ്ടപ്പെടാന്‍ പ്രധാന കാരണമായ മാക്യുലര്‍ ഡീജനറേഷന്‍ തയയാന്‍ പിസ്തയ്ക്ക് കഴിയുമെന്നാണ് ടഫ്റ്റ്‌സ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നു.


പിസ്തയില്‍ അടങ്ങിയിട്ടുള്ള സസ്യ പിഗ്മെന്റായ ല്യൂട്ടിനാണ് കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് ഇത് കഴിക്കേണ്ടതെന്ന് അറിയണ്ടേ? ഉപ്പിലാത്തതായിരിക്കണം, ഒപ്പം പുറം തോട് നീക്കം ചെയ്തതുമായിരിക്കണം കഴിക്കുന്ന പിസ്ത. തീര്‍ന്നില്ല ഉണക്കി നല്ലവണം വറുത്തതുമായിരിക്കണം.

ഇത്തരത്തില്‍ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മാക്കുലാര്‍ പിഗ്മെന്റ് ഒപ്റ്റിക്കല്‍ ഡെന്‍സിറ്റിയില്‍ ഗണ്യമായ പുരോഗതി ഉണ്ടാകും. കണ്ണിന്റെ റെറ്റിനയിലെ മൂര്‍ച്ചയുള്ളതും കാഴ്ചശക്തിക്ക് കാരണമാകുന്നതുമായ മാര്‍ക്കുലയെയാണ് മാക്കുലാര്‍ ഡീജനറേഷന്‍ പിടിപെടുന്നത്.

Tags