ഈ പച്ചക്കറികൾ വണ്ണം കുറയ്ക്കാൻ സഹായിക്കും...

google news
weight loss

ഗ്രീൻ പീസ്: മിക്ക വീടുകളിലും എപ്പോഴും തയ്യാറാക്കുന്നൊരു വിഭവമാണ് ഗ്രീൻ പീസ്. ഇതും ഫൈബറിനാല്‍ സമ്പന്നമാണ്. ഫൈബറിന് പുറമെ അയേണ്‍ വൈറ്റമിൻ -എ, സി എന്നിവയും ഗ്രീൻ പീസിനെ ആരോഗ്യപ്രദമായ ഭക്ഷണമാക്കുന്നു. 

ബ്രൊക്കോളി: ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറിയാണ് ബ്രൊക്കോളി. ഫൈബര്‍ മാത്രമല്ല, വൈറ്റമിൻ സിയും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. രണ്ടും ആരോഗ്യത്തിന് വളരെ നല്ലത്. 

വെണ്ടയ്ക്ക: വളരെ സാധാരണമായി നാം വീടുകളില്‍ തയ്യാറാക്കുന്നൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഫൈബറിനാല്‍ സമ്പന്നമായതാണ്. കാത്സ്യം, പൊട്ടാസ്യം, കാര്‍ബ്, പ്രോട്ടീൻ, വൈറ്റമിനുകള്‍, എൻസൈമുകള്‍, ധാതുക്കള്‍ എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്നു. 

മത്തൻ : നല്ലൊരു നാടൻ പച്ചക്കറിയാണ് മത്തൻ. ഇതും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ പച്ചക്കറിയാണ്. കാത്സ്യം, വൈറ്റമിൻ- എ, കെ എന്നിവയാലും സമ്പന്നമാണ് മത്തൻ. 

കോളിഫ്ളവര്‍ : വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്നവരെ മിക്കവരുടെയും ഇഷ്ടഭക്ഷണമാണ് കോളിഫ്ളവര്‍. ഇതും വണ്ണം കുറയ്ക്കാൻ സഹായിക്കും വിധം ഫൈബറിനാല്‍ സമൃദ്ധമാണ്. 

വഴുതനങ്ങ: ഇതും മിക്ക വീടുകളിലും സര്‍വസാധാരണമായി പാകം ചെയ്യുന്നൊരു പച്ചക്കറിയാണ്. വഴുതനങ്ങയുടെ തൊലിയില്‍ നല്ലയളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് വണ്ണം കുറയ്ക്കാൻ സഹായകമാകുന്നത്. 

Tags