പഴങ്ങളും പച്ചക്കറികളും വെറുതെ കഴുകിയാൽ പോരാ; വിഷാംശം കളയാൻ ഇവ ശ്രദ്ധിക്കണം!
"ആരോഗ്യത്തിന് അത്യാവശ്യമായ വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ ഒന്നാണ് പഴങ്ങളും പച്ചക്കറികളും. എന്നാൽ ഇവ വാങ്ങുന്നയിടം എവിടെയുമാകട്ടെ, വീട്ടിലെത്തിച്ചാൽ ശരിയായ രീതിയിൽ വൃത്തിയാക്കുക എന്നത് നിർബന്ധമാണ്. വെള്ളം ഉപയോഗിച്ച് നന്നായി കഴുകുന്നത് വഴി ഉപരിതലത്തിലെ അഴുക്കുകളെയും ബാക്ടീരിയകളെയും നീക്കം ചെയ്യാൻ സാധിക്കും. രുചിയേക്കാളുപരി ശുദ്ധിക്ക് പ്രാധാന്യം നൽകേണ്ടത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്."
കോവിഡ് മഹാമാരിക്ക് ശേഷം പൊതുവിൽ വൃത്തിയുടെ കാര്യത്തിൽ ആളുകൾക്ക് ശ്രദ്ധ കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പച്ചവെള്ളത്തിൽ മാത്രം കഴുകുന്നതാണോ അതോ ഏതെങ്കിലും കെമിക്കലുകൾ ചേർക്കേണ്ട ആവശ്യമുണ്ടോ എന്നാണ് പലരുടെയും സംശയം. ഈ വിഷയത്തിൽ ചർച്ചകളും നടന്നുവരുന്നു. പൊതുഇടത്തിൽ ഇരുന്ന, രോഗാണുക്കളും പൊടിപടലങ്ങളുമായ, നിരവധി ആളുകൾ എടുത്തു നോക്കിയതുമായ ഭക്ഷണപദാർഥത്തെ എങ്ങനെയാണ് ശരിയായി കഴുകേണ്ടത്?
പഴങ്ങളും പച്ചക്കറികളും ശുദ്ധവെള്ളം ഉപയോഗിച്ച് എങ്ങനെ കഴുകാം
ഉപയോഗിക്കുന്നതിനു തൊട്ടുമുമ്പ് മാത്രം കഴുകുന്നതാണ് ഏറ്റവും നല്ലത്. വാങ്ങി സൂക്ഷിച്ചു വെക്കുന്നതിനു മുമ്പായി കഴുകുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് സാധ്യതയുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചേക്കാം. പഴങ്ങളും പച്ചക്കറികളും കഴുകുന്നതിനു മുമ്പായി സോപ്പും വെള്ളവും ഉപയോഗിച്ച് നമ്മുടെ കൈ നന്നായി കഴുകുക. ഉപയോഗിക്കാനായി എടുത്തിട്ടുള്ള പാത്രങ്ങളും നന്നായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പഴങ്ങളിലോ മറ്റോ കേടായ ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് മുറിച്ചു മാറ്റുക. ഓറഞ്ച് പോലെ തൊലി കളഞ്ഞ് ഉപയോഗിക്കുന്ന പഴവർഗങ്ങളും പുറംഭാഗം കഴുകി വേണം ഉപയോഗിക്കാൻ. ആപ്പിൾ, നാരങ്ങ, പിയർ തുടങ്ങിയ കട്ടിയുള്ള തൊലിയുള്ള പഴവർഗങ്ങൾ കഴുകാൻ ഒരു ചെറിയ ബ്രഷ് സൂക്ഷിക്കുന്നത് നല്ലതാണ്. പഴങ്ങളുടെ പുറംഭാഗത്തുള്ള സുഷിരങ്ങളിൽ നിന്നും മറ്റും അഴുക്ക് നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും. ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും ഇത്തരത്തിൽ വൃത്തിയാക്കാവുന്നതാണ്.
ഇലക്കറികൾ, ചീര, ലെറ്റ്യൂസ്, വെളുത്തുള്ളി, കാബേജ് പോലെയുള്ള ക്രൂസിഫെറസ് പച്ചക്കറികൾ എന്നിവയുടെ പുറംഭാഗം നീക്കം ചെയ്ത് ഒരു പാത്രത്തിൽ തണുത്ത വെള്ളത്തിൽ മുക്കി വെക്കുക. അതിനു ശേഷം ശുദ്ധജലത്തിൽ കഴുകിയെടുക്കുക. ബെറീസ്, മഷ്റൂം പൈപ്പ് തുറന്നുവിട്ട് കഴുകുക. കൈകൊണ്ട് പൊടിപടലങ്ങൾ നീക്കം ചെയ്യാം. നന്നായി കഴുകിയതിനു ശേഷം വൃത്തിയുള്ള ഒരു പേപ്പർ അല്ലെങ്കിൽ ടവ്വൽ ഉപയോഗിച്ച് ജലാംശം കളയുക.
.jpg)

