പച്ചക്കറിയും പഴവർഗ്ഗങ്ങളും കേടുവരാതെ കഴിക്കാം


ലെറ്റൂസ്: വെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം ലെറ്റൂസ് കഴുകിയെടുക്കാവുന്നതാണ്. ശേഷം പേപ്പർ ടവൽ ഉപയോഗിച്ച് തുടച്ചെടുക്കുകയോ അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുകയോ ചെയ്യാം. ഇങ്ങനെ ചെയ്താൽ ലെറ്റൂസ് കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും.
ഉരുളകിഴങ്ങ്: ആപ്പിളിന്റെ കൂടെ ഉരുളകിഴങ്ങ് സൂക്ഷിച്ചാൽ അവ ഫ്രഷായി ഇരിക്കുന്നതാണ്. ഇത് ഉരുളകിഴങ്ങ് മുളയ്ക്കുന്നതിനെയും തടയുന്നു.
tRootC1469263">മഷ്‌റൂം: ബ്രൗൺ പേപ്പർ ബാഗിൽ സൂക്ഷിച്ചാൽ മഷ്‌റൂം കേടുവരാതെ ഇരിക്കും.
തക്കാളി: തണ്ട് താഴ്ഭാഗത്ത് വരുന്ന രീതിയിൽ തക്കാളി സൂക്ഷിച്ചാൽ കേടുവരാതെ ഫ്രഷായി ഇരിക്കുന്നതാണ്.
നാരങ്ങ: എപ്പോഴും നാരങ്ങ പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ നാരങ്ങ ഫ്രഷായിരിക്കുന്നു.

പഴം: പഴം പഴുത്തുപോകാതിരിക്കാൻ ഇത് ഒരു ക്ലിങ് ഫിലിമിൽ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്.
പച്ചക്കറിയും പഴവർഗ്ഗങ്ങളും അടുക്കളയിൽ ഫ്രഷായി സൂക്ഷിക്കാൻ ഈ രീതികൾ ചെയ്തുനോക്കാവുന്നതാണ്. കേടുവരുന്നതിനെ തടയുന്നത് മാത്രമല്ല പച്ചക്കറിയുടെ ടേസ്റ്റിലും ഗുണങ്ങളിലും മാറ്റങ്ങൾ സംഭവിക്കില്ല എന്നുള്ളതാണ് സത്യം.