കാലുകളിലെ നീരും വേദനയും മാറ്റാം; വെരിക്കോസ് വെയിൻ അകറ്റാൻ ഈ വ്യായാമങ്ങൾ ശീലിക്കൂ

varicose

ജോലിക്കിടയിൽ ദീർഘനേരം നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ കാലുകളിൽ അനുഭവപ്പെടുന്ന അമിതമായ വേദനയും ഭാരക്കൂടുതലും നിങ്ങൾ അവഗണിക്കാറുണ്ടോ? വെറുമൊരു തളർച്ചയെന്നു കരുതി തള്ളിക്കളയുന്ന ഈ വേദനയുടെ പിന്നിൽ ഒരുപക്ഷേ വെരിക്കോസ് വെയിൻ എന്ന വില്ലനാകാം. കാലിലെ ഞരമ്പുകളിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും രക്തം ഞരമ്പുകളിൽ തങ്ങിനിന്ന് അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. എന്നാൽ ഭയപ്പെടേണ്ടതില്ല; ശരിയായ യോഗാസനങ്ങളിലൂടെ രക്തചംക്രമണം വർദ്ധിപ്പിക്കാനും വെരിക്കോസ് വെയിനിന്റെ അസ്വസ്ഥതകളിൽ നിന്ന് മുക്തി നേടാനും സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.

tRootC1469263">

 സർവംഗാസനം: മേൽപറഞ്ഞ രീതിയിൽ അരക്കെട്ടും കാൽമുട്ടുകളും നിവർത്തി, കാൽ പാദം നിവർത്തി മേൽശരീരം ലംബമായി വരുന്നു. ശരീരഭാരം തോളിലേക്ക് കേന്ദ്രീകരിക്കുന്നു.

 ഇരു കാലുകളും ഒരടി അകലത്തിൽ വെച്ച് നട്ടെല്ല് നിവർന്നു നേരെ കാണുന്ന ബിന്ദുവിലേക്ക് നോട്ടം കേന്ദ്രീകരിച്ച് നിൽക്കുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതോടൊപ്പാം കൈകൾ മുകളിലേക്ക് നിവർത്തി വിരലുകൾ കോർത്ത് കൈപ്പത്തി തിരിച്ചു പിടിക്കുക. കാലിന്റെ ഉപ്പൂറ്റി ഉയർത്തി കാൽവിരലുകളിൽ ശരീരഭാരം താങ്ങി ശരീരം ഉയർത്തുക. ശ്വാസം പുറത്തേക്കു വിടുന്നതോടൊപ്പാം ഉപ്പൂറ്റി മാറ്റിലേയ്ക് കൊണ്ട് വരുക. ഇത് തുടർച്ചയായി പത്തു പ്രാവശ്യം ചെയ്യാവുന്നതാണ്.

കാലുകൾ രണ്ടും ഒരു അടി അകലത്തിൽ വെച്ച് നട്ടെല്ല് നിവർന്നു നിൽക്കുക. കണ്ണിനു നേരെ കാണുന്ന ബിന്ദുവിലേക് നോട്ടം കേന്ദ്രീകരിക്കുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതോടൊപ്പം ഇരു കൈകളും മുന്നിലേക്ക് നിവർത്തി, കാലിന്റെ ഉപ്പൂറ്റി (മടമ്പ്) ഉയർത്തുക. ശ്വാസം പുറത്തേക്കു വിടുന്നതോടൊപ്പം കാൽമുട്ട് മടക്കി കസേരയിൽ ഇരിക്കുന്ന രൂപത്തിൽ വരിക. തുട ഭാഗം മുളങ്കാലിന്റെ പിൻഭാഗത്തേക്ക് അമർന്നു വരണം, ശരീരഭാരം കാൽവിരലുകളിൽ ആയിരിക്കണം, കാൽ മുട്ടുകൾ സമാന്തരമായിരിക്കണം. ശ്വാസം പുറത്തേക്കു വിട്ടതിന്റെ ഇരട്ടി സമയം ശ്വാസം പിടിച്ചു വെച്ച് ഈ സ്ഥിതിയിൽ തുടരുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതൊടൊപ്പം കാൽമുട്ട് നിവർത്തി ശരീരം ഉയർത്തി വരുക. ശ്വാസം ഉള്ളിലേക്ക് എടുത്ത സമയത്തിന്റെ ഇരട്ടി സമയം ശ്വാസം അടക്കി ഈ സ്ഥിതിയിൽ തുടരുക. ശേഷം ശ്വാസം പുറത്തേക്കു വിടുന്നതൊടൊപ്പം കാലിന്റെ ഉപ്പൂറ്റി മാറ്റിലേക്ക് കൊണ്ടുവന്നു കൈകൾ താഴ്ത്തി പൂർവസ്ഥിതിയിലേക്ക് വരുക.

 ഇരുകാലുകളും ചേർത്തുവെച്ച് മുന്നിലേക്ക് നിവർത്തി, നട്ടെല്ല് നിവർന്നു, കൈകൾ രണ്ടും തുടയുടെ വശങ്ങളിലേക്ക് വെച്ച് ഇരിക്കുക. ഇരുകാല്പാദങ്ങളും മുന്നിലേക്കും പുറകിലേക്കും ആവർത്തിച്ചു നിവർത്തി മടക്കുക. ഇരുകാല്പാദങ്ങളും മാറി മാറി പത്തു തവണ വരെ തുടർച്ചയായി ചെയുക. ഇപ്രകാരം ചെയുന്നത് ചെറിയ രക്തധമനികൾ കൂടുതൽ ഊർജസ്വലമാക്കാൻ സഹായിക്കുന്നു. 

പ്രായമായവർക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും, ആരോഗ്യമുള്ളവർക്ക് ആണെങ്കിൽ കൂടിയും മാറ്റിൽ മലർന്നു കിടന്ന ശേഷം പൃഷ്ടം ചുവരിനോട് ചേർത്ത്, ഇരുകാലുകളും ചുവരിലേക്ക് നീട്ടി നിവർത്തി വെച്ച് പത്തു മിനിറ്റ് കിടക്കാവുന്നതാണ്. ഗുരുത്വാകർഷണം മൂലം ഉണ്ടാവുന്ന രക്തയോട്ടം തന്നെ കാൽഞ്ഞരമ്പുകൾ റിലാക്സ് ആകാൻ സഹായിക്കുന്നു. സ്വഭാവികമായ ശ്വാസോച്ഛ്വാസം നടക്കുന്നതും വയറു വീർത്തു വരുന്നതു ചുരുങ്ങുന്നതും ശ്രദ്ധിച്ചു ശാന്തമായി ഈ സ്ഥിതി തുടരുക. മേൽപറഞ്ഞ ആസനങ്ങൾക്ക് ശേഷം മകരാസനയിൽ (കൈപത്തികൾ ഒന്നിനു മേലെ ഒന്നു വെച്ച് അതിന്മേൽ മുഖം വെച്ച്, കാലുകൾ അകറ്റി കമിഴ്ന്ന് കിടക്കുന്ന രീതി) വന്നു വിശ്രമിക്കാവുന്നതാണ്.

Tags