യൂറിക് ആസിഡ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ്? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ!

uric acid


നമ്മുടെ ഭക്ഷണശീലങ്ങൾ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നവയാണ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് സന്ധികളിൽ വേദനയ്ക്കും നീർക്കെട്ടിനും ഗൗട്ട് പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. ചില ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പ്യൂരിനുകൾ വിഘടിക്കുമ്പോഴാണ് ശരീരത്തിൽ യൂറിക് ആസിഡ് രൂപപ്പെടുന്നത്. അതിനാൽ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും ഭക്ഷണക്രമത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നും അറിഞ്ഞിരിക്കാം.

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ പ്യൂരിൻ കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയും ഉയർന്ന പ്യൂരിൻ, പഞ്ചസാര എന്നിവ അടങ്ങിയവ ഒഴിവാക്കുകയും വേണം.

യൂറിക് ആസിഡ് കൂടാൻ കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മത്സ്യം

ഞണ്ട്, കക്ക, ചെമ്മീൻ, കൊഞ്ച് തുടങ്ങിയ തോടുള്ള മത്സ്യങ്ങളിൽ വലിയ അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ പതിവായി കഴിക്കേണ്ട.

2. റെഡ് മീറ്റ്

റെഡ് മീറ്റിൽ ധാരാളം പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് സന്ധിവേദന വർദ്ധിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.

3. പാക്കറ്റ് ഭക്ഷണങ്ങൾ

പാക്കറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകുന്നു.

4. പഞ്ചസാര

അമിതമായ മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരിൽ യൂറിക് ആസിഡ് കൂടാം.

5. മധുരമടങ്ങിയ പാനീയങ്ങൾ

അമിതമായി ഫ്രക്ടോസ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു.

6. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.

7. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയവ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

8. മദ്യം

അമിതമായി മദ്യപിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകാറുണ്ട്.

Tags