അടുക്കളയിലെ ഈ രണ്ട് സാധനങ്ങൾ മാത്രം മതി പല്ല് സുന്ദരമാക്കാൻ

ചിരി സൗന്ദര്യത്തിന്റെ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും പ്രധാന ഘടകമാണ്. എന്നാല്‍ നല്ല ചിരിയ്ക്ക് പ്രധാനപ്പെട്ട ഒരു ഘടകമുണ്ട്. നല്ല പല്ലുകള്‍. കേടുകളില്ലെങ്കില്‍ പോലും പലരുടേയും പ്രശ്‌നമാണ് വെളുപ്പില്ലാത്ത, തിളക്കമില്ലാത്ത പല്ലുകള്‍.മറ്റുള്ളവരോട് ചിരിക്കാനും സംസാരിക്കാനും പലരെയും പുറകിലാക്കുന്നത് ഈ തിളക്കമില്ലാത്ത പല്ലുകളാണ്
ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ പല്ലിലെ കറയെ ഇല്ലാതാക്കാന്‍ കഴിയും
ഉപ്പ് പല രീതിയിലും പല്ലിനായി ഉപയോഗിയ്ക്കാം. ഇളം ചൂടുള്ള വെള്ളത്തില്‍ ഉപ്പു കലര്‍ത്തി ദിവസവും രണ്ടു തവണ വായിലൊഴിച്ച് അല്‍പനേരം വച്ച ശേഷം കുലുക്കിത്തുപ്പാം. ഇതു ദിവസവും രണ്ടു തവണ ചെയ്യുന്നത് ഏറെ നല്ലതാണ്. ഉപ്പ് ഉപയോഗിയ്ക്കാനുള്ള ഏറ്റവും സിപിംള്‍ വഴി കൂടിയാണിത്. പല്ലിനുണ്ടാകുന്ന കേടിനും വായ്‌നാറ്റത്തിനുമെല്ലാം ഇത് ഉത്തമമായ പ്രതിവിധിയാണ്.
പല്ലു തേയ്ക്കുന്ന പേസ്‌ററില്‍ ലേശം ഉപ്പു ചേര്‍ത്തു പല്ലു ബ്രഷ് ചെയ്യുന്നതും ഏറെ നല്ലതാണ്. ഉപ്പിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. അതേ സമയം കാര്യമായ ദോഷങ്ങള്‍ പറയാനുമില്ല. ഇത് ദിവസവും ചെയ്യേണ്ടതില്ല. ആഴ്ചയില്‍ രണ്ടു മൂന്നു തവണ മതിയാകും. ഇത്തരം വഴികള്‍ പല്ലു കേടാകാതിരിയ്ക്കാനും വായ്‌നാറ്റമകറ്റാനുമെല്ലാം ഏറെ ഗുണകരമാണ്
ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന് നിറം ലഭിയ്ക്കാനും കറ നീക്കാനുമുള്ള നല്ലൊരു വഴിയാണ്.
നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കുന്നതുമെല്ലാം പല്ലിന്റെ കറകള്‍ നീക്കാന്‍ സഹായിക്കും. ഇതെല്ലാം പല്ലിനും നിറം നല്‍കും.