മഞ്ഞൾ വെള്ളം കുടിക്കൂ ..സന്ധിവേദനയോട് ബൈ ബൈ പറയൂ ..

turmeric
turmeric

ഏറെ ഔഷധ ഗുണങ്ങളുണ്ട് മഞ്ഞളിന്. മുഖകാന്തിക്കും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും അണുബാധയ്ക്കുമെല്ലാം മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. സുഗന്ധ വ്യഞ്ജനങ്ങളിലെ ‘സ്വര്‍ണം’ എന്നറിയപ്പെടുന്ന മഞ്ഞളിന്റെ മറ്റു ഗുണങ്ങള്‍ അടുത്തറിയാം.

വിഷവസ്തുക്കളെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ മഞ്ഞളിന് സാധിക്കും. തേനും നാരങ്ങാനീരും കലക്കിയ വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്താണ് സേവിക്കേണ്ടത്. കൂടാതെ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന് കൂടുതല്‍ ഭംഗി നല്‍കാനും മഞ്ഞള്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍

ജീവിതം ഫാസ്റ്റായതോടെ നമ്മുടെ ജീവിത രീതികളും മാറി. കൃത്യമായ വ്യായാമമില്ലാത്തതും ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവും പൊണ്ണത്തടിക്ക് കാരണമായി. ശരീരഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ ഉത്തമമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണക്രമത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ദഹനപ്രക്രിയയെ വേഗത്തിലാക്കും. ഇത് ശാരീരിക ക്ഷമത കൂട്ടാന്‍ സഹായിക്കും.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കും

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷം വര്‍ധിപ്പിക്കാനും രോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റീ ബാക്ടീരിയല്‍, ആന്റീ ഫംഗല്‍ ഗുണങ്ങള്‍ ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു.

ചര്‍മത്തിന് അത്യുത്തമം

ചര്‍മത്തിന് മഞ്ഞള്‍ അത്യുത്തമമാണെന്ന്. മുഖത്തെ കറുത്ത പാടുകള്‍ മാറാനും നിറം വര്‍ധിക്കാനും പച്ചമഞ്ഞള്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. മഞ്ഞളിനൊപ്പം ആര്യവേപ്പില ചേര്‍ക്കുന്നതും മുഖകാന്തി വര്‍ധിക്കാന്‍ നല്ലതാണ്. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ധാതുക്കള്‍ നശിക്കുന്നത് തടയും. ചര്‍മ്മത്തിലെ യുവത്വവും തിളക്കവും നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

വേദനയ്ക്ക് ആശ്വാസം പകരും

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നമാണ് സന്ധിവേദന. മഞ്ഞള്‍ കലക്കിയ വെള്ളം കുടിക്കുന്നത് സന്ധിവേദന കുറയ്ക്കും.

Tags