മഞ്ഞൾ ദിവസവും ഉപയോഗിച്ചാൽ


ഇന്ത്യയുടെ സുവര്‍ണ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ ,ധാരാളം ആന്റി ഓക്‌സിഡന്റുകളും ആന്റി ആര്‍ത്രൈറ്റിക്, ആന്റിമൈക്രോബയില്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും മഞ്ഞളിനുണ്ട്. വിറ്റമിന്‍ ബി 6, സി, നിയാസിന്‍, റൈബോഫ്‌ളേവിന്‍, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ്, ചെമ്പ്, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും മഞ്ഞളിലെ പോഷക സമ്പത്തില്‍ ഉള്‍പ്പെടുന്നു. മഞ്ഞള്‍ എന്നും മിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
tRootC1469263">ഗുണങ്ങള്‍
1. മഞ്ഞള്‍ ദിവസവും മിതമായി ഉപയോഗിക്കുന്നത് പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
2. സന്ധികളുടെ ആരോഗ്യത്തിനും കഫക്കെട്ട്, ജലദോഷം, ചുമ, തൊണ്ടവേദന പോലുള്ളവ കുറയ്ക്കാനും മഞ്ഞള്‍ ഉപയോഗിക്കാം.
3. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും അണുബാധകള്‍ തടയാനും മഞ്ഞള്‍ സഹായിക്കും.
4. ഉത്കണ്ഠയകറ്റാനും മാനസികനില മെച്ചപ്പെടുത്താനും മഞ്ഞള്‍ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
5. മഞ്ഞളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ടര്‍മെറിന്‍ ആന്റി ഓക്‌സിഡന്റ്, ആന്റികാര്‍സിനോജെനിക്ക് ഗുണങ്ങള്‍ നിറഞ്ഞതാണ്.
6. കൊളസ്ട്രോള്‍ കുറയ്ക്കാനും ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും മഞ്ഞള്‍ സഹായിക്കും.
7. മഞ്ഞളിലെ ആന്റി ഓക്‌സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍നിന്ന് സംരക്ഷിക്കുന്നു. ഇത് ചര്‍മത്തിന്റെ ആരോഗ്യത്തെയും നിറത്തെയും സംരക്ഷിക്കും.
8. മഞ്ഞളിന്റെ ആന്റി ഏജിങ് ഗുണമാണ് മറ്റൊന്ന്.
9. മഞ്ഞള്‍ ആമാശയത്തിലെ ഗ്യാസ്ട്രിക് മ്യൂസിനിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.
10. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും അല്‍ഷിമേഴ്സ്പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും മഞ്ഞള്‍ ശീലമാക്കാം.
11. പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയാന്‍ കടിയേറ്റഭാഗത്ത് പച്ചമഞ്ഞള്‍ പുരട്ടാം.
