പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ് ...

google news
milk

ഒന്ന്...

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പെരുംജീരകവുമാണ് ഇതിന് സഹായിക്കുന്നത്. ഈ പാനീയം ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും സഹായിക്കും.

രണ്ട്...

ദഹനക്കേട്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, അസിഡിറ്റി തുടങ്ങിയവയെ തടയാന്‍ പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. അതിനാല്‍ വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ സഹായിക്കും.

മൂന്ന്...

നല്ല ഉറക്കം ലഭിക്കാനും ഈ പാനീയം സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.

നാല്...

മുട്ടുവേദന, കാലുവേദന തുടങ്ങിയവയെ അകറ്റാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്.

അഞ്ച്...

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഈ പാനീയം സഹായിക്കും. അതിനാല്‍ പ്രമേഹരോഗകള്‍ക്കും  പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കാം. ഇക്കൂട്ടര്‍ ഇത് പഞ്ചസാരയ്ക്ക് പകരം തേനോ ശര്‍ക്കരയോ ചേര്‍ത്ത് വേണം കുടിക്കാന്‍.

ആറ്...

പോട്ടീന്‍ ധാരാളം അടങ്ങിയ ഇവ മിതമായ അളവില്‍ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം.

Tags