ചര്‍മ്മത്തിലെ ചുളിവു അകറ്റാന്‍ പരീക്ഷിക്കാം പാവയ്ക്ക ഫേസ് പാക്ക്

google news
facepack
മുഖക്കുരുവിനെ തടയാനും ചര്‍മ്മം തിളങ്ങാനും പാവയ്ക്ക കൊണ്ടുള്ള

ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാനും മുഖക്കുരുവിനെ തടയാനും ചര്‍മ്മം തിളങ്ങാനും പാവയ്ക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരം ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്... പാവയ്ക്ക അരിഞ്ഞത് ആവശ്യത്തിന് എടുക്കുക. ശേഷം ഇതിലേയ്ക്ക് വെള്ളരിക്ക അരിഞ്ഞത് ചേര്‍ത്ത് നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. തിളക്കമുള്ള ചര്‍മ്മത്തിനായി ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ പരീക്ഷിക്കാം.

രണ്ട്... രണ്ട് ടേബിള്‍ സ്പൂണ്‍ പാവയ്ക്ക ജ്യൂസിലേയ്ക്ക് തൈരും മുട്ടയും ആവശ്യത്തിന് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 25 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.

Tags