എച്ച്.ഐ.വി പരിശോധന രീതികളെക്കുറിച്ച് പരിശീലനം നല്‍കി

google news
sss

കാസർഗോഡ് : കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസെറ്റിയും ജില്ലാ ടി ബി സെന്ററും സംയുക്തമായി ജില്ലയിലെ മുഴുവന്‍ എഫ്.ഐ.സി.ടി.സികളിലെയും സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്നിഷ്യന്‍ എന്നിവര്‍ക്കായി നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള എച്ച്.ഐ.വി പരിശോധനയുടെ പുതിയ രീതികളെക്കുറിച്ചുള്ള പരിശീലനം നല്‍കി. കാഞ്ഞങ്ങാട് നടന്ന ഏകദിന പരിശീലന പരിപാടി ജില്ലാ ടിബി ഓഫീസര്‍ ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.എ.മുരളീധര നല്ലുരായ ഉദ്ഘാടനം ചെയ്തു.

എച്ച്.ഐ.വി നിയന്ത്രണത്തില്‍ ഹെല്‍ത്ത് സെന്ററുകളുടെ പങ്ക് അതോടൊപ്പം ടിബിയും എച്ച്.ഐ.വി യും തമ്മില്‍ ഉള്ള ബന്ധവും വ തുടര്‍ന്നു പരിശീലന പരിപാടിക്ക് സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ സുരേഷ് കുമാര്‍ (ബി.എസ്.ഡി),  കണ്ണന്‍ (എം ആന്റ് ഇ)  അസിസ്റ്റന്റ് ഡയരക്ടര്‍ (എം ആന്റ് ഇ) രാഖി, ദിശ ക്ലസ്റ്റര്‍ മനേജര്‍ പ്രിന്‍സ്, സ്റ്റേറ്റ് പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ജോളിറ്റിന്‍ റപ്പായി  എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

Tags