കുട്ടികൾക്കും മുതിർന്നവർക്കും ഒരേ അളവിൽ ടൂത്ത് പേസ്റ്റ് മതിയോ?
രാവിലെ ഉണർന്നു കഴിഞ്ഞാൽ നമ്മൾ ആദ്യം ഉപയോഗിക്കുന്നത് ഭക്ഷണത്തോ പാനീയത്തോ അല്ല, മറിച്ച് നമ്മുടെ പല്ലുകൾ വൃത്തിയാക്കാനുപയോഗിക്കുന്ന ടൂത്ത് പേസ്റ്റാണ്. ആരോഗ്യകരമായ ദന്തസംരക്ഷണ ദിനചര്യയിലെ ഏറ്റവും നിർണായകമായ പങ്കാണ് ടൂത്ത് പേസ്റ്റിനുള്ളത്. പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്താനും അറകൾ (cavities) തടയാനും സഹായിക്കുന്ന ഫ്ലൂറൈഡ് ആണ് ടൂത്ത് പേസ്റ്റിലെ പ്രധാനപ്പെട്ട ഒരു ചേരുവ. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും കൃത്യമായി ബ്രഷ് ചെയ്യുന്നത് പല്ലുകളിൽ രൂപപ്പെടുന്ന പ്ലാക്ക് എന്നറിയപ്പെടുന്ന ഒട്ടിപ്പിടിക്കുന്ന ബാക്ടീരിയകളുടെ പാളിയെ ഫലപ്രദമായി ഇല്ലാതാക്കുന്നു. കൂടാതെ, വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിച്ച് വായയ്ക്ക് പുത്തൻ ഉന്മേഷം നൽകാനും ഇത് സഹായിക്കുന്നു. പല്ലുകൾക്ക് തിളക്കം കൂട്ടുന്നതിനും കറകൾ നീക്കം ചെയ്യുന്നതിനുമുള്ള വൈറ്റനിങ് ഏജന്റുകളും ഇന്ന് പല ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിട്ടുണ്ട്.
അടുത്തിടെ, ടൂത്ത് പേസ്റ്റിലെ ചേരുവകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്, ദീർഘകാല ഉപയോഗത്തിനുള്ള അവയുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പക്ഷെ ഒരാൾ ഉപയോഗിക്കേണ്ട ടൂത്ത് പേസ്റ്റിന്റെ അളവ് നിങ്ങൾക്ക് അറിയാമോ ?
അടുത്തിടെ ഡോ.മൈൽസ് മാഡിസൺ, ഇൻസ്റ്റഗ്രാമിലെ ഒരു വീഡിയോയിൽ, പല്ല് വൃത്തിയാക്കാനായി പരസ്യങ്ങളിൽ പലപ്പോഴും കാണിക്കുന്ന ടൂത്ത് പേസ്റ്റിന്റെ അളവ് അമിതമാണെന്ന് ചൂണ്ടിക്കാട്ടി. കൂടാതെ, പ്രായത്തിനനുസരിച്ച് ഒരാൾ എത്ര അളവ് ടൂത്ത്പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
“സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ നടത്തിയ ഒരു പഠനം കാണിക്കുന്നത് 40% ആളുകളും അമിതമായ അളവിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നുണ്ടെന്ന്,” ഡോ. മാഡിസൺ വീഡിയോയിൽ പറഞ്ഞു.
വ്യത്യസ്ത പ്രായക്കാർക്ക് ശുപാർശ ചെയ്യുന്ന അളവ് ഇതാ:
3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്:
ഒരു സ്മിയർ അല്ലെങ്കിൽ അരിയുടെ വലുപ്പത്തിലുള്ള ടൂത്ത് പേസ്റ്റ് മതിയാകും. “അവരുടെ പല്ലുകൾ മുളയ്ക്കുന്നത് മുതൽ മൂന്ന് വയസ്സ് വരെ, അല്ലെങ്കിൽ നിങ്ങളുടെ കുട്ടിക്ക് സ്വന്തമായി തുപ്പാൻ കഴിയുന്നത് വരെ, നിങ്ങൾ ഒരു അരിയുടെ തരിയുടെയോ ഒരു സ്മിയറിന്റെയോ വലുപ്പം ഉപയോഗിക്കണം,” വിദഗ്ദ്ധൻ വിശദീകരിക്കുന്നു. “മൂന്ന് വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക്, ഒരു പയറിന്റെ വലിപ്പത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)


