മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ തക്കാളി ഇഇങ്ങനെ ഉപയോഗിക്കൂ

നിങ്ങളുടെ ചർമ്മ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുന്നത് നിർജ്ജീവ കോശങ്ങൾ രൂപപ്പെടുത്തുന്നത് പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകും. പതിവ് ശുദ്ധീകരണത്തിലൂടെ ഈയൊരു പ്രശ്നത്തെ ഒഴിവാക്കിയില്ലെങ്കിൽ ഇത് ചർമത്തിന് ഏറ്റവും ദോഷം ചെയ്യും. ക്രീമുകൾ ഉപയോഗിച്ചു സൈഡ് എഫക്ട് ഉണ്ടാക്കുന്നതിനു പകരം ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തന്നെ നമുക്ക് മുഖം സുന്ദരമാക്കാം.
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തക്കാളി. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് അവശ്യ പോഷകങ്ങളും ചർമ്മത്തെ പാടുകൾ അകറ്റുന്നതിന് സഹായിക്കും. മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി തക്കാളിയിൽ അടങ്ങിയിരിക്കുന്നു.
നിങ്ങളുടെ ചർമ്മസംരക്ഷണത്തിത്തിൻ്റെ കാര്യത്തിൽ തക്കാളി എന്ന പച്ചക്കറിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഇത് ചർമത്തിലെ എണ്ണമയം കുറയ്ക്കുന്നത്.
തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ചർമ്മത്തിന് ശരിയായ പിഎച്ച് നില നിലനിർത്താൻ കഴിവുള്ളതും ആഴത്തിലുള്ള ശുദ്ധീകരണ സ്വഭാവമുള്ള അസിഡിറ്റി ഗുണങ്ങളും ഇതിലുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ മുഖക്കുരുവിൻ്റെ പ്രശ്നങ്ങളെ നേരിടാൻ തക്കാളി ഏറ്റവും ഫലപ്രദമാവും. ബ്രേക്കൗട്ടുകൾ കുറയ്ക്കാനും ഇത് തീർച്ചയായും സഹായിക്കും.
തക്കാളി പേസ്റ്റും ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് ചർമ്മത്തെ മൃദുവും ഈർപ്പവുമുള്ളതാക്കും. അമിതമായി വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും മികച്ചതാണ് ഈ ഫേസ് പാക്ക്.
ഒരു തക്കാളിയുടെ പേസ്റ്റും രണ്ട് ടേബിൾസ്പൂൺ വെള്ളരിക്ക പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനിനൊപ്പം ചേർത്ത് മുഖത്തും കഴുത്തിമായി ഇടുക. എടുക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി 15-20 മിനുട്ടിന് ശേഷം മുഖം കഴുകുക. വെള്ളരിക്കയ്ക്ക് ജലാംശം വർദ്ധിപ്പിക്കാനുള്ള ഗുണങ്ങളുണ്ട്. മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാനും പ്രകൃതിദത്ത എണ്ണകൾ നിലനിർത്താനും സഹായിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് മികച്ചൊരു പാക്കാണിത്.