കുടവയർ കുറയ്ക്കാൻ ഇതാ മാർഗം

google news
fat

വയര്‍ ചാടുന്നത് നമ്മളില്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും പലരിലും കണ്ടുവരുന്ന ഒന്നാണ് കുടവയര്‍. എത്ര വ്യായാമം ചെയ്താലും ചിലരില്‍ വലിയ മാറ്റമൊന്നും കാണാറില്ല എന്നതാണ് വസ്തുത. എന്നാല്‍ അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു ഈസി ടിപ്‌സ് പറഞ്ഞുതരാം.

അടുക്കളയിലെ തന്നെ പല കൂട്ടുകളും ഉള്‍പ്പെടുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിലെ ജിഞ്ചറോളുകള്‍ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ചു കൊഴുപ്പു കത്തിച്ചു കളയും. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കിക്കളയുന്ന ഒന്നാണ്.

ഇഞ്ചിയ്ക്കൊപ്പം മഞ്ഞളും തേനും കൂടി ചേര്‍ത്താണ് ഈ പ്രത്യേക പാനീയമുണ്ടാക്കുന്നത്. 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കപ്പു വെള്ളം എന്നിവയാണ് ഇതുണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍.

തൊലി നീക്കിയ ഇഞ്ചി വെള്ളത്തിലിട്ടു 10 മിനിറ്റു നേരം കുറഞ്ഞ ചൂടിലുള്ള വെള്ളത്തിട്ടു തിളപ്പിയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുക്കുക. ഈ പാനീയത്തിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. തുടര്‍ന്ന് അതിലേക്ക് തേന്‍ ചേര്‍ക്കുക.

ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. പകരം ആ പാനീയത്തിന്റെ ചൂട് മാറിക്കഴിയുമ്പോള്‍ മാത്രമേ തേന്‍ ചേര്‍ക്കാവൂ. ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് കുടിയ്ക്കുക.

ഇത് തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം സഹായിക്കും. അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ തടിയും വയറുമെല്ലാം കുറയും. മഞ്ഞള്‍ ശരീരത്തിലെ ടോക്സിനുകള്‍ നീക്കി വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

Tags