ഈ സമയത്താണോ നിങ്ങൾ അത്താഴം കഴിക്കുന്നത് ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

dinner
dinner

ഒരു ദിവസത്തിൻ്റെ അവസാനം കഴിക്കുന്ന ഭക്ഷണവും ഉറങ്ങാൻ കിടക്കുന്ന സമയവും തമ്മിൽ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം. ആരോഗ്യം, ദഹനം, തുടങ്ങി ശരീരത്തിൻ്റെ മൊത്തത്തിലുള്ള ക്ഷേമത്തേയും ഇത് സ്വാധീനിക്കും. 

അത്താഴം നേരത്തെ കഴിച്ചാലുള്ള ഗുണങ്ങൾ

ദഹനം: ഉറങ്ങുന്നതിനു മുമ്പായി  ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് ആവശ്യമായ സമയം ലഭിക്കുന്നു.  വയറു നിറയെ ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങാൻ കിടക്കുന്നതു കൊണ്ടാണ് പലപ്പോഴും ദഹനക്കേട് അനുഭവപ്പെടുന്നത്.  കൃത്യമായ ഇടവേള നൽകി നേരത്തെ ആഹാരം കഴിക്കുമ്പോൾ, ദഹനവ്യവസ്ഥ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഒപ്പം പോഷകങ്ങളുടെ ആഗിരണവും ഊർജ്ജ ഉത്പാദനവും സുഗമമായി നടക്കുന്നു.

tRootC1469263">

ഉറക്കം: ഉറങ്ങാനായി കിടക്കുമ്പോൾ ശരീരത്തിന് വിശ്രമം ലഭിക്കേണ്ട സമയമാണ്. എന്നാൽ ഇതിനോടടുത്ത് ധാരാളം ആഹാരം കഴിക്കുമ്പോൾ ശരീരം ഭക്ഷണം ദഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഇത് ഉറക്കത്തെ ബാധിക്കുന്നു. വിശ്രമത്തിൽ നിന്നും ദഹനപ്രകിയയിലേക്ക് ശരീരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ശരീരഭാര നിയന്ത്രണം: അത്താഴവും രാവിലത്തെ ഭക്ഷണവും തമ്മിൽ 12 മുതൽ 14 മണിക്കൂർ വരെ ഇടവേള ഉണ്ടാകുന്നത് ഊർജ്ജ ഉത്പാദനത്തിന് ഗുണം ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായകരമാകുന്നു. 


പൊതുവേ വിദേശികൾ വൈകിട്ട് അഞ്ചിനും ഏഴിനും ഇടയിൽ 'സപ്പർ' കഴിക്കുന്ന ശീലമുണ്ട്. നിങ്ങൾ നോർവേയിൽ ആണെങ്കിൽ വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ എന്തായാലും അത്താഴം കഴിച്ചിരിക്കും. എന്നാൽ ഇന്ത്യക്കാർ പൊതുവെ വൈകി ഭക്ഷണം കഴിക്കുന്നവരാണ്. 

 ഉറങ്ങുന്നതിന് ഏകദേശം 2 മുതൽ 3 മണിക്കൂർ മുമ്പ് എങ്കിലും അത്താഴം കഴിക്കുന്നതാണ് അനുയോജ്യം. പൊതുവേ വൈകിട്ട് 6 മുതൽ 8 വരെയുള്ള സമയമാണ് രാത്രി ഭക്ഷണത്തിന് അനുയോജ്യമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
അത്താഴത്തിനു ശേഷം ഉറങ്ങുന്നതിനു മുമ്പായി പെട്ടെന്നു ദഹിക്കുന്ന പഴങ്ങൾ, നട്സ് എന്നിവയൊക്കെ കഴിക്കാവുന്നതാണ്. 

Tags