തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ

ഒന്ന്...
മത്തങ്ങ വിത്തുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിനും ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിനും സന്തുലിതാവസ്ഥയ്ക്കും കാരണമാകുന്ന സിങ്കിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകള്‍. അതിനാല്‍ മത്തങ്ങ വിത്തുകള്‍ തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ്.
രണ്ട്...
പയര്‍ വര്‍ഗങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇവ പെട്ടെന്ന് ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും. കൂടാതെ തൈറോയ്ഡ് രോഗികള്‍ക്കും ഇവ പതിവായി കഴിക്കാം.
മൂന്ന്...
പഴങ്ങളും പച്ചക്കറികളും ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൈപ്പോ തൈറോയിഡിസം തടയാന്‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയിഡ് രോഗികള്‍ക്ക് നല്ലതാണ്.
നാല്...
ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
അഞ്ച്...
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾക്ക് മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം.മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയവും അയഡിനും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. തൈറോയ്ഡ് രോഗികള്‍ക്ക് പതിവായി കഴിക്കാവുന്ന ഒന്നാണ് നെല്ലിക്ക.
ഏഴ്...
തൈറോയ്ഡ് രോഗികള്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശക്തി കൂട്ടാനും ഇത് സഹായിക്കും.