തുളസി വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ

തുളസി ഇലകളിൽ നിന്നും ഫലം ലഭിക്കുന്നതിന് നിങ്ങൾ ശരിയായ സമയത്ത് തുളസിയില കഴിക്കണം. അറിയാം അതിനെക്കുറിച്ച്
തുളസി ഇലകളിൽ നിന്നും ഫലം ലഭിക്കുന്നതിന് നിങ്ങൾ ശരിയായ സമയത്ത് തുളസിയില കഴിക്കണം. അറിയാം അതിനെക്കുറിച്ച്

നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി(tulsi). തുളസി വെള്ളം ആരോ​ഗ്യത്തിന് മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. വെറും വയറ്റിൽ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല.

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ നമ്മെ സഹായിക്കുന്നു.ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും. തുളസിയില അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോൾ. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്.

ബിപി കുറയ്ക്കാനും, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും തുളസി വെള്ളം മികച്ചതാണ്.
തുളസിയിൽ ശക്തമായ എക്സ്പെക്ടറന്റ്, ആന്റിട്യൂസിവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചുമയെ അടിച്ചമർത്താനും അതുവഴി വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.

Tags