പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിക്കാം ഈ മൂന്ന് ഭക്ഷണങ്ങൾ

diabetis
diabetis

കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്.   പ്രമേഹ രോഗികള്‍ ചോറിന്‍റെ അളവ് കുറയ്ക്കേണ്ടത് പ്രധാനമാണ്. ചോറിനൊപ്പം നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും. 

 

 ബ്രൌണ്‍ റൈസ് 

ബ്രൌണ്‍ റൈസ് അഥവാ ചുവന്ന അരിയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക ചുവന്ന അരിയില്‍ കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം. 

 ഓട്സ് 

ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഉച്ചയ്ക്ക് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇവ ഗുണം ചെയ്യും. 

 ബാര്‍ലി

ഫൈബര്‍ അടങ്ങിയ ബാര്‍ലി കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

Tags