ഈ സൂപ്പർ ഹെയർ മാസ്ക് മുടി കൊഴിച്ചിൽ തടയും

hair care

ബീറ്റ്‌റൂട്ട് ഇലകള്‍, ഒരു ബീറ്റ്‌റൂട്ട്, മൈലാഞ്ചിപ്പൊടി, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം. ആദ്യം ഒരു പാന്‍ എടുത്ത് രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇനി ബീറ്റ്‌റൂട്ട് ഇലകള്‍ ചേര്‍ത്ത് വെള്ളം വീണ്ടും തിളപ്പിക്കുക.

 ഇപ്പോള്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് വേവിച്ച ബീറ്റ്‌റൂട്ട് ഇലകളും ബീറ്റ്‌റൂട്ടും ചേര്‍ത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടിയും ഒരു ചെറിയ ടീസ്പൂണ്‍ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി ഇളക്കുക. മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങളുടെ ബീറ്റ്‌റൂട്ട് മാസ്‌ക് ഇപ്പോള്‍ തയ്യാറാണ്.

Tags