നെല്ലിക്കയുടെ ഈ ആരോഗ്യ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

nellika
nellika

ആരോഗ്യഗുണങ്ങൾ വളരെയധികം ഉള്ള ഒന്നാണ് നെല്ലിക്ക .നെല്ലിക്ക ആവിയിൽ വേവിച്ചു കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയ്ക്ക് കഴിയും. കൂടാതെ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകള്‍ക്കെതിരേ ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നതിലും ഇത് പങ്കുവഹിക്കും.

ആരോഗ്യകരമായ രക്തചംക്രമണത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. നെല്ലിക്കയിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കുന്നതിനും വിവിധ ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും നല്ലതാണ്.

nellikka

 ആവിയില്‍ വേവിച്ച നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട് കുറയ്ക്കുകയും വയറുവേദന കുറയ്ക്കുകയും ചെയ്യും. ആരോഗ്യകരമായ ദഹനവ്യവസ്ഥയും നിലനിര്‍ത്താന്‍ സഹായിക്കും

ആവിയില്‍ വേവിച്ച നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിയുടെയും ചര്‍മത്തിന്റേയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. നെല്ലിക്കയിലെ വിറ്റാമിനുകളും ധാതുക്കളും ചര്‍മത്തിനും ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും.

 

Tags