പ്രമേഹ സാധ്യത കൂട്ടുന്ന ഈ എട്ട് ഭക്ഷണങ്ങൾ...

diabetes
diabetes

പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ പോലും അറിയാതെ പ്രമേഹ സാധ്യത കൂട്ടാം. അത്തരത്തില്‍ പ്രമേഹ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

tRootC1469263">

ഒന്ന്...

സോഡ, പഴച്ചാറുകൾ തുടങ്ങിയ മധുരമുള്ള പാനീയങ്ങൾ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കാം. അതിനാല്‍ ഇവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

രണ്ട്...

വൈറ്റ് ബ്രഡാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന 'ഗ്ലൈസെമിക്' സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.

മൂന്ന്...

സംസ്കരിച്ച മാംസങ്ങളും പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യതയെ വര്‍ധിപ്പിക്കും.

നാല്...

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ സാധ്യതയെ കൂട്ടും. കാരണം ഇവയില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂടാനും കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

അഞ്ച്...

ഫ്രെഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്സ് തുടങ്ങിയവയൊക്കെ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യതയെ കൂട്ടിയേക്കാം.

ആറ്...

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാകും പ്രമേഹ സാധ്യതയെ തടയാന്‍ നല്ലത്.

ഏഴ്...

ഉയർന്ന കൊഴുപ്പ് അടങ്ങിയ പാലുൽപ്പന്നങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍  പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കും. അതിനാല്‍ കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാൽ, തൈര്, കോട്ടേജ് ചീസ് എന്നിവ പോലുള്ളവ തിരഞ്ഞെടുക്കുക.

എട്ട്...

കൃത്രിമമായി മധുരമുള്ള പാനീയങ്ങളും പലഹാരങ്ങളും അമിതമായി കഴിക്കുന്നത് ചിലരില്‍ പ്രമേഹ സാധ്യത വർധിപ്പിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Tags