കരിക്കിൻ വെള്ളം ആരോഗ്യത്തിന് നല്ലതുതന്നെ; പക്ഷേ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Tender coconut water

"ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകളും ധാതുക്കളും നൽകി ജലാംശം നിലനിർത്താൻ ഡോക്ടർമാർ പോലും നിർദ്ദേശിക്കുന്ന ഒന്നാണ് കരിക്കിൻവെള്ളം. ആരോഗ്യത്തിന് അമൃതാണെങ്കിലും, ഇത് കുടിക്കുന്ന രീതി മാറിയാൽ ചിലപ്പോൾ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. കരിക്കിൻവെള്ളം കുടിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം."

വെറും വയറ്റിൽ വേണ്ട

രാവിലെ വെറും വയറ്റിൽ കരിക്കിൻവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പറയാറുള്ളത്. എന്നാൽ ഇത് അമിതമായാൽ പ്രശ്നം ഗുരുതരമാകും. ശരീരത്തിന് അത്യാവശ്യമായ പൊട്ടാസ്യം ഇതിൽ കൂടുതൽ ആണ്. അതുകൊണ്ട് തന്നെ ഇത് അധികമായാൽ വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ അസ്വസ്ഥത പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം.
പായ്ക്ക് ചെയ്ത കരിക്കിൻവെള്ളം പോരാ

പായ്ക്ക് ചെയ്ത കരിക്കിൻവെള്ളം ഇപ്പോൾ എല്ലാ കടകളിലും ലഭിക്കും. എന്നാൽ ഇതിൽ പ്രിസർവേറ്റീവുകൾ, കൃത്രിമ സുഗന്ധങ്ങൾ, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവിക ഗുണങ്ങൾ എല്ലാം പോയിട്ടുണ്ടാവും. അതുകൊണ്ട് ഫ്രഷ് കരിക്കിൻവെള്ളം കുടിക്കുന്നതാണ് നല്ലത്.
ഭക്ഷണത്തിന് ശേഷം കുടിക്കരുത്

ഭക്ഷണത്തിന് ശേഷം കരിക്കിൻവെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളും ഇത് വരുത്തും. ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 30 മുതൽ 40 മിനിറ്റ് വരെ തേങ്ങാവെള്ളം കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.
തണുത്തതും നന്നല്ല

കരിക്കിൻവെള്ളത്തിൽ ഐസ് ചേർത്തോ അല്ലെങ്കിൽ രുചി വർദ്ധിപ്പിക്കാൻ അമിതമായി തണുപ്പിച്ചോ കുടിക്കുന്നവർ ഉണ്ട്. എന്നാൽ തൊണ്ടവേദനയ്ക്കും ദഹനപ്രശ്നങ്ങൾക്കും ഇത് കാരണമാകും. സാധാരണ ജലദോഷത്തോടൊപ്പം ഫ്രഷ് കരിക്കിൻവെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു.
എപ്പോൾ കുടിക്കണം ?

പകൽ സമയത്ത് കരിക്കിൻവെള്ളം കുടിക്കുന്നത് ആണ് നല്ലത്. കരിക്ക് മുറിച്ച ഉടനെ തന്നെ ഇത് കുടിക്കുകയും വേണം.

Tags