പല്ലിന്‍റെ ആരോഗ്യത്തിനായി ഇങ്ങനെ ചെയ്യൂ ..
Oct 24, 2023, 17:00 IST

ഒന്ന്...
ദിവസവും രാവിലെ ഉറക്കമുണര്‍ന്നയുടൻ നാം ബ്രഷ് ചെയ്ത് വായയും പല്ലുകളും വൃത്തിയാക്കാറുണ്ട്, അല്ലേ? എന്നാല്‍ ഇത് വെറുതെ ചെയ്താല്‍ പോര.വൃത്തിയായി തന്നെ ചെയ്തില്ലെങ്കില്‍ ഇതിന് ഫലം ലഭിക്കില്ല. അതിനാല്‍ പല്ലുകളും വായയും നല്ലതുപോലെ ശുചിയാകുംവിധം ബ്രഷ് ചെയ്ത് ശീലിക്കുക.
രണ്ട്...
രാവിലെ മാത്രമല്ല, രാത്രിയും ബ്രഷ് ചെയ്യല്‍ നിര്‍ബന്ധമാക്കണം. അത്താഴം കഴിഞ്ഞ് ഉറങ്ങാൻ പോകുന്നതിന് മുമ്പായി നല്ലതുപോലെ ബ്രഷ് ചെയ്ത് വായയും പല്ലുകളും വൃത്തിയാക്കിയ ശേഷം മാത്രം കിടക്കുക. മിക്കവരും ഇത് ചെയ്യാറില്ലെന്നതാണ് സത്യം.
മൂന്ന്...
പല്ലുകള്‍ വൃത്തിയാക്കുമ്പോള്‍ രണ്ട് പല്ലുകള്‍ക്കിടയിലുള്ള ഇടം എപ്പോഴും വൃത്തിയാക്കാൻ ആളുകള്‍ മറന്നുപോകുകയോ അല്ലെങ്കില്‍ മടിക്കുകയോ ചെയ്യാറുണ്ട്. ഈ ശീലമില്ലെങ്കിലും ക്രമേണ പല്ലിന്‍റെ ആരോഗ്യം പ്രശ്നത്തിലാകാം. അതിനാല്‍ ഫ്ലോസിംഗ് നിര്‍ബന്ധമായും ചെയ്ത് ശീലിക്കുക.
നാല്...
ആകെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുന്നൊരു ശീലമാണ് പുകവലി. ഇത് വായുടെ ആരോഗ്യത്തെയും പല്ലിന്‍റെ ആരോഗ്യത്തെയുമെല്ലാം ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ കഴിയുന്നതും പുകവലി ഒഴിവാക്കുക.
അഞ്ച്...
ചായയോ, അല്ലെങ്കില്‍ മധുരമുള്ള സ്നാക്സോ എന്ത് മധുരമുള്ളത് കഴിച്ചാലും അതിന് ശേഷം വായ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുന്നത് പതിവാക്കണം. ഇല്ലെങ്കില്‍ വായ്ക്കകത്ത് പെട്ടെന്ന് സൂക്ഷ്മാണുക്കള്‍ വന്ന് നിറഞ്ഞ് അത് പല്ലുകളെ ക്രമേണ ബാധിക്കാം.
ആറ്...
ദിവസവും ചില കാര്യങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിനായി നിര്‍ബന്ധമായും ചെയ്യുന്നതിനെ കുറിച്ചാണല്ലോ ചര്‍ച്ച. ഇക്കൂട്ടത്തില്‍ മൗത്ത്‍വാഷിന്‍റെ ഉപയോഗവും ഉറപ്പുവരുത്തുക. ഇത് ഡെന്‍റിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം തന്നെ വാങ്ങിക്കാവുന്നതാണ്.