പല്ലുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

teeth
മിഠായി കഴിച്ചതിന് ശേഷം വായ നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്‍റെ ഇനാമലിനെ ബാധിക്കാം. രണ്ട് നേരവും പല്ല് തേക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പല്ലുതേയ്ക്കുമ്പോള്‍ സകല ശക്തിയും ഉപയോഗിച്ച് തേച്ച് വെളുപ്പിക്കാന്‍ ശ്രമിക്കരുത്. അങ്ങനെയുള്ളവരിലാണ് പല്ലിന് തേയ്മാനം കൂടുതലായി കണ്ടുവരുന്നത്.

    പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ അവയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുക.
    ഐസ് വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഐസ് പല്ലിന്‍റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം.


    പുകവലി പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും ചെയ്യും. അതിനാല്‍ പുകവലി ഉപയോഗം കുറയ്ക്കുക.
    മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം. നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക.
    പല്ല് കൊണ്ട് കടിച്ച് ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ സാധ്യതയുണ്ട്.
    കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്.

Tags