പല്ലു തേയ്ക്കുമ്പോൾ രക്തം മോണയിൽ നിന്ന് രക്തം വരാറുണ്ടോ ?

ആരോഗ്യമുള്ള ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യമുള്ള വായ. നമ്മുടെ തന്നെ ശ്രദ്ധ കുറവ് കൊണ്ട് വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മോണരോഗം. ആരംഭദശയിൽ മോണരോഗത്തിനു യാതൊരു രോഗലക്ഷണങ്ങളും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. വായയുടെ വൃത്തിക്കുറവ് തന്നെയാണ് മോണരോഗത്തിന്റെ പ്രധാന കാരണം. അതോടൊപ്പം മറ്റെന്തൊക്കെയാണ് മോണരോഗത്തിൽ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.തീർത്ഥാസ് ടൂത് അഫയർ ഡെന്റൽ ക്ളനിക്കിലെ മോണരോഗ വിദഗ്ധ ഡോ അനീറ്റ ബെന്നി എഴുതുന്നു.വായയുടെ വൃത്തിക്കുറവ് തന്നെയാണ് മോണരോഗത്തിന്റെ പ്രധാന കാരണം എന്ന് പറഞ്ഞല്ലോ.
അതോടൊപ്പം പുകവലി ,പ്രമേഹം,വൈറ്റമിന്റെ അഭാവം,രോഗപ്രതിരോധശേഷിക്കുറവ്,ഗര്ഭധാരണം,ചില മരുന്നുകളുടെ ഉപയോഗം,ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും മോണരോഗത്തിന് കാരണമാകാം.ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാത്തതിനാല്‍ പല്ലുകള്‍ക്കിടയിലും മോണയുടെ ഉള്ളിലും plaque അടിഞ്ഞു കൂടി അത് മോണ പഴുപ്പിന് കാരണമായി തീരുന്നു. ക്രമേണ പഴുപ്പ് എല്ലുകളെ ബാധിച്ചു പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.
പല്ലിൽ പതിവായുണ്ടാകുന്ന ബാക്ടീരിയയുടെ ഒരു നേർത്ത ആവരണമായ ഡെന്റൽപ്ലാക്കാണ് മോണരോഗത്തിനുള്ള ഒരു സാധാരണകാരണം.പ്ലാക്ക് നീക്കം ചെയ്യുന്നില്ലെങ്കിൽ അത് കട്ടിയുള്ള കക്കയായി രൂപപ്പെടുകയും പിന്നീട് മോണപഴുപ്പിന് കാരണമാകുകയും ചെയ്യാം.
മോണകളിലുണ്ടാകുന്ന രക്തസ്രാവം മോണരോഗത്തിന്റെ ആദ്യ ഘട്ടം തിരിച്ചറിയാനുള്ള ഒരു അടയാളമാണ്.
പല്ലു തേയ്ക്കുമ്പോഴോ, ഫ്‌ളോസ് (ഒരു പ്രത്യേകതരം നൂൽ ഉപയോഗിച്ച് പല്ലിനിടയിൽനിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ) ചെയ്യുമ്പോഴോ,കാരണം കൂടാതെതന്നെയോ രക്തസ്രാവം ഉണ്ടാകാം.എന്നാല്‍ വേദന ഇല്ലാത്തതിനാല്‍ ആളുകള്‍ പലപ്പോഴും ഇതിനെ അവഗണിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതുമൂലം മോണരോഗം കൂടുതല്‍ തീവ്രമായ അവസ്ഥയില്‍ എത്തി ചേരാന്‍ കാരണമാവുന്നു..
ആദ്യ ഘട്ടം ചികിൽസിക്കാതെ വരുമ്പോൾ രോഗിയില്‍ എല്ലു തേയ്മാനം മൂലം പല്ലുകള്‍ക്കിടയില്‍ വിടവ് വരാനും ഭക്ഷണം കുടുങ്ങാനും അതു മൂലം പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാനും കാരണമായി തീരാറുണ്ട്.
അസ്ഥികൾ ദ്രവിക്കുന്നതോടെ പല്ലുകൾക്ക് ഇടയിൽ രൂപപ്പെടുന്ന വിടവുകൾ, വായ്നാറ്റം, പിന്നിലേക്കു മാറുന്ന മോണ (മോണ വളരെയേറെ പിന്നിലേക്കു വലിഞ്ഞ് പല്ലിനു നീളംകൂടുന്നതായി തോന്നിക്കുന്ന അവസ്ഥ എന്നിവയൊക്കെ ഉണ്ടായേക്കാം. മോണരോഗം നിമിത്തo പല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം പല്ല് നഷ്ടപ്പെടുന്നതിനും , ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നതിനുപോലും തടസമാകാം.
ആയതിനാൽ കൃത്യമായ രോഗനിർണയവും ചികിത്സയും മോണരോഗത്തിനു ആവശ്യമാണ്.
ആരംഭഘട്ടത്തിലാണെങ്കിൽ ഒരു സാധാരണ ക്‌ളീനിംഗിന്റെയും മൗത് വാഷിന്റെയും ആവശ്യമേ വരികയുള്ളു.എന്നാൽ മോണരോഗം മൂർഛിക്കുന്ന അവസ്ഥയിൽ നിങ്ങളുടെ മോണയ്‌ക്ക് ഉള്ളിലുള്ള പഴുപ്പ് നീക്കം ചെയ്യാൻ പലപ്പോഴും മോണ തുറന്ന് ചികിൽസിക്കേണ്ടതായി വരും.ഈ പ്രക്രിയ പല രോഗികളിലും ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്.ഇന്ന് മോണരോഗത്തിനുള്ള ഏറ്റവും നവീനമായ ചികിത്സ രീതിയാണ് ലേസർ ഉപയോഗിച്ചുള്ള ദന്ത ചികിത്സ അഥവാ ലേസർ തെറാപ്പി.
പല്ലിൽ പതിവായുണ്ടാകുന്ന ബാക്ടീരിയയുടെ ഒരു നേർത്ത ആവരണമായ ഡെന്റൽപ്ലാക്കാണ് മോണരോഗത്തിനുള്ള ഒരു സാധാരണകാരണം.പ്ലാക്ക് നീക്കം ചെയ്യുന്നില്ലെങ്കിൽ അത് കട്ടിയുള്ള കക്കയായി രൂപപ്പെടുകയും പിന്നീട് മോണപഴുപ്പിന് കാരണമാകുകയും ചെയ്യാം.
മോണകളിലുണ്ടാകുന്ന രക്തസ്രാവം മോണരോഗത്തിന്റെ ആദ്യ ഘട്ടം തിരിച്ചറിയാനുള്ള ഒരു അടയാളമാണ്. പല്ലു തേയ്ക്കുമ്പോഴോ, ഫ്‌ളോസ് (ഒരു പ്രത്യേകതരം നൂൽ ഉപയോഗിച്ച് പല്ലിനിടയിൽനിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ) ചെയ്യുമ്പോഴോ,കാരണം കൂടാതെതന്നെയോ രക്തസ്രാവം ഉണ്ടാകാം.
എന്നാല്‍ വേദന ഇല്ലാത്തതിനാല്‍ ആളുകള്‍ പലപ്പോഴും ഇതിനെ അവഗണിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതുമൂലം മോണരോഗം കൂടുതല്‍ തീവ്രമായ അവസ്ഥയില്‍ എത്തി ചേരാന്‍ കാരണമാവുന്നു..
ആദ്യ ഘട്ടം ചികിൽസിക്കാതെ വരുമ്പോൾ രോഗിയില്‍ എല്ലു തേയ്മാനം മൂലം പല്ലുകള്‍ക്കിടയില്‍ വിടവ് വരാനും ഭക്ഷണം കുടുങ്ങാനും അതു മൂലം പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാനും കാരണമായി തീരാറുണ്ട്.
അസ്ഥികൾ ദ്രവിക്കുന്നതോടെ പല്ലുകൾക്ക് ഇടയിൽ രൂപപ്പെടുന്ന വിടവുകൾ, വായ്നാറ്റം, പിന്നിലേക്കു മാറുന്ന മോണ (മോണ വളരെയേറെ പിന്നിലേക്കു വലിഞ്ഞ് പല്ലിനു നീളംകൂടുന്നതായി തോന്നിക്കുന്ന അവസ്ഥ എന്നിവയൊക്കെ ഉണ്ടായേക്കാം. മോണരോഗം നിമിത്തo പല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം പല്ല് നഷ്ടപ്പെടുന്നതിനും , ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നതിനുപോലും തടസമാകാം.ആയതിനാൽ കൃത്യമായ രോഗനിർണയവും ചികിത്സയും മോണരോഗത്തിനു ആവശ്യമാണ്.