ഈ ചായകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും

google news
sugar

ഗ്രീന്‍ ടീ...

ശരീരഭാരം കുറയ്ക്കാനാണ് പലരും ഗ്രീൻ ടീ വ്യാപകമായി ഉപയോഗിക്കുന്നത്.  ആന്‍റി ഓക്സിഡൻറുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.  ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ടൈപ്പ്-2 പ്രമേഹ സാധ്യത നിയന്ത്രിക്കാം എന്നാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്. വളരെ കുറഞ്ഞ പഞ്ചസാരയും കലോറിയുമായതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.

ചെമ്പരത്തി ചായ...

ചെമ്പരത്തി ചായ പലര്‍ക്കും അത്ര പരിചിതമല്ല.  ഹൈബിസ്കസ് ചായ അഥവാ ചെമ്പരത്തി ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ഫാർമകോഗ്നോസി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. കൂടാതെ ഇവ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

ചെമ്പരത്തി ചായ തയ്യാറാക്കാനായി ആദ്യം ചെമ്പരുത്തി പൂവിന്റെ ഇതളുകൾ എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാത്രത്തിൽ 3-4 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക. അതിലേയ്ക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേയ്ക്ക് ഒഴിക്കുക. രണ്ട് മിനിറ്റോളം അടച്ച് വയ്ക്കുക. ശേഷം പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേയ്ക്ക് കലർന്ന് കടും ചുവപ്പ് നിറം ആകുമ്പോള്‍ നന്നായി അരിച്ചെടുക്കുക. അതിനുശേഷം തേനും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുടിക്കാം.

Tags