രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല കടുക്

kaduk
kaduk
കാൻസറിന് കാരണമാകുന്ന കോശങ്ങളുടെ വളർച്ചയെ തടയുന്ന ഗ്ലൂക്കോസിനോലേറ്റുകൾ, മൈറോസിനേസ് തുടങ്ങിയ സംയുക്തങ്ങൾ കടുകിലുണ്ട്. അതിനാൽ കടുക് ഉപയോ​ഗം അർബുദ സാധ്യത കുറയ്‌ക്കുന്നു.
    തലവേദന, മൈഗ്രേൻ എന്നിവയ്‌ക്കും കടുക് നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദന ശമിപ്പിക്കുന്നു.
    ദഹന വ്യവസ്ഥയ്‌ക്കും കടുക് ​ഗുണം ചെയ്യുന്നു. നാരുകളാൽ സമ്പന്നമാണിത്. പതിവായി കടുക് കഴിക്കുന്നത് മലബന്ധം തടയാനും ഗുണം ചെയ്യും. കൂടാതെ ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ ആഗിരണം ചെയ്യാനും കടുക് സഹായിക്കും.
tRootC1469263">
    കടുകിൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഹോർമോൺ ബാലൻസ് ചെയ്യാൻ സഹായിക്കും. ആർത്തവവേദന അകറ്റാനും ഫലപ്രദമാണ്.
    ഒമേഗ – 3, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവ കടുകിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോൾ അളവ് കൂട്ടാൻ ഇത് സഹായിക്കുന്നു. പതിവായി കടുക് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
    കാൽസ്യം, മ​ഗ്നീഷ്യം മാംഗനീസ്, ഫോസ്‌ഫറസ്, തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുന്നു.
    ആൻ്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള സെലിനിയം എന്ന സംയുക്തം കടുകിൽ അടങ്ങിയിട്ടുണ്ട്. ഇച് ആസ്ത്മയ്‌ക്കും ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമാണ്.
    ഇതിലെ സൾഫർ ചർമത്തിന് ആരോ​ഗ്യം നൽകുന്നു. മുഖക്കുര, ഫം​ഗൽ അണുബാധ എന്നിവയിൽ നിന്ന് സംരക്ഷണമേകുന്നു. ചർമത്തിലെ ജലാംശം നിലനിർത്തുന്നു.
    വിറ്റാമിൻ എ, പ്രോട്ടീൻ എന്നിവ തലമുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നു. കടുകെണ്ണ തേക്കുന്നത് നല്ലതാണ്.
    വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ യുവത്വം നിലനിർത്താൻ സഹായിക്കുന്നു.

Tags