വാളൻ പുളി വെറുമൊരു പുളിയല്ല; ആരോഗ്യത്തിന്റെ കലവറയാണ്!

Tamarindus Indica


നമ്മുടെ അടുക്കളയിലെ വെറുമൊരു സ്വാദ് വർദ്ധക വസ്തുവല്ല വാളൻപുളി; പോഷകങ്ങളുടെ ഒരു പവർഹൗസ് തന്നെയാണത്. 'താമറിൻഡസ് ഇൻഡിക്ക' (Tamarindus Indica) എന്ന് ശാസ്ത്രനാമമുള്ള ഈ ഫലം മറ്റു പല പഴങ്ങളേക്കാളും പോഷകഗുണങ്ങളാൽ സമ്പന്നമാണ്. എല്ലുകളുടെ ബലത്തിന് ആവശ്യമായ കാൽസ്യം മുതൽ ഹൃദയാരോഗ്യത്തിന് അത്യാവശ്യമായ പൊട്ടാസ്യവും വിറ്റാമിനുകളും വരെ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. 100 ഗ്രാം പുളിസത്തിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങൾ അറിഞ്ഞാൽ ആരും അത്ഭുതപ്പെട്ടുപോകും..."

tRootC1469263">

പുളിയുടെ തളിരിലയും പോഷകപ്രദമാണ്. ഇതിൽ 63 മിഗ്രാം സൾഫറും 101 മി.ഗ്രാം കാൽസ്യവും ഉണ്ട്. 

വാളൻപുളിയുടെ ആരോഗ്യഗുണങ്ങൾ

∙ ഹൃദയത്തിന്
ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളും കുറയ്ക്കാൻ വാളൻ പുളി സഹായിക്കും. പുളിയിലടങ്ങിയ നാരുകൾ ധമനികളിലെ എൽഡിഎൽ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു.  വാളൻ പുളിയിലെ പൊട്ടാസ്യം, ധമനികളിലെയും മറ്റു രക്തക്കുഴലുകളിലെയും സ്ട്രെസ് കുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്നു. ജീവകം സി ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. 

∙ പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പ്രമേഹത്തിലേക്കു നയിക്കും. പുളിയിലടങ്ങിയ ആൽഫാ അമിലേസ്, ഷുഗർ ആയി മാറുന്ന കാർബോഹൈഡ്രേറ്റിന്റെ ആഗിരണം തടഞ്ഞ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. 

∙ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള വാളൻ പുളിക്ക് ആന്റി മൈക്രോബിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. 

∙ സൂര്യാഘാതം തടയുന്നു
ചൂടു കൂടുമ്പോഴുണ്ടാകുന്ന സൂര്യാഘാതം തടയാൻ വാളൻ പുളി സഹായിക്കുന്നു. പുളിച്ചാറിൽ ജീരകം ചേർത്തുപയോഗിക്കുന്നത് ചൂടു മൂലമുള്ള പ്രശ്നങ്ങൾ തടയുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.

∙ ശരീരഭാരം കുറയ്ക്കുന്നു 
അമിതഭാരം കുറയ്ക്കാൻ വാളൻപുളി സഹായിക്കും. ശരീരത്തിൽ ഫാറ്റിനെ ശേഖരിക്കുന്ന ഒരു എൻസൈം ഉണ്ട്. പുളിയിലടങ്ങിയ ഹൈഡ്രോക്സിട്രിക് ആസിഡ് അഥവാ HCA ഇതിനെ തടയുന്നു. കൂടാതെ ന്യൂറോട്രാൻസ്മിറ്ററായ സെറോ ടോണിന്റെ അളവ് കൂട്ടുന്നതിനാൽ വിശപ്പ് ഇല്ലാതാക്കാനും സഹായിക്കും. 

∙ പേശികൾക്കും നാഡികൾക്കും
വാളൻ പുളിയിൽ തയാമിന്റെ രൂപത്തിൽ ജീവകം ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, പേശികളെ ശക്തിപ്പെടുത്തുന്നു. 

∙ ദഹനത്തിന് 
വാളൻപുളിയിൽ ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, പൊട്ടാസ്യം ഇവയുണ്ട്. ഇവയെല്ലാം ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. ഡയേറിയ, മലബന്ധം ഇവയകറ്റാനും വാളൻ പുളി സഹായിക്കും. 

∙ അൾസർ തടയുന്നു 
വാളൻപുളിയുടെ പതിവായ ഉപയോഗം കുടൽവ്രണം അഥവാ അൾസർ തടയുന്നു. പുളിങ്കുരുവിന്റെ സത്തിൽ അടങ്ങിയ സംയുക്തങ്ങളും അൾസർ വരാതെ തടയുന്നു. 

∙ അർബുദം തടയുന്നു
നിരോക്സീകാരികൾ ധാരാളം ഉള്ളതിനാൽ കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ വാളൻപുളിക്ക് കഴിവുണ്ട്.

∙ ജലദോഷം 
ജലദോഷം, ഫ്ലൂ ഇവയെ പ്രതിരോധിക്കുന്നു. വാളൻപുളിക്ക് ആന്റി ഹിസ്മാനിക് ഗുണങ്ങൾ ഉള്ളതിനാൽ ആസ്മയെയും അലർജി പ്രശ്നങ്ങളെയും തടയുന്നു.
 

Tags