അണ്ഡാശയ കാൻസറിന്റെ ലക്ഷണങ്ങൾ

google news
cancer

സ്ത്രീകളെ അലട്ടുന്ന പ്രധാന രോ​ഗങ്ങളിലൊന്നാണ് അണ്ഡാശയ ക്യാൻസർ. അണ്ഡാശയത്തിൽ രൂപപ്പെടുന്ന അമിതമായ കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. വേ​ഗത്തിൽ വളരുന്ന ഈ കോശങ്ങൾ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ ഒക്കെയാണ് അര്‍ബുദം ഉണ്ടാകാം. രോ​ഗം കണ്ടെത്താൻ വൈകുന്നതാണ് പ്രധാന പ്രശ്നം. പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി എന്നിവയെല്ലാം അണ്ഡാശയ അർബുദ സാധ്യതയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.പൊതുവെ സ്ത്രീകൾക്ക് ഈ രോഗമുണ്ടായാൽ ലക്ഷണങ്ങൾ പ്രകടമാകാൻ വളരെ പ്രയാസമാണ്. വയറിൽ ഗ്യാസ് കേറുന്നത് ഇതിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ഗ്യാസാണെന്ന് പറഞ്ഞ് അവഗണിക്കുന്നതാണ് പലപ്പോഴും പലർക്കും പറ്റുന്ന തെറ്റ്. എപ്പോഴും വയറ് വീർത്തിരിക്കുക, വയറിന്‍റെ വലുപ്പം കൂടുക, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം എന്നിവയൊക്കെ അണ്ഡാശയ അർബുദത്തിന്‍റെ ലക്ഷണങ്ങളായിരിക്കാം. ഇത് കൂടാതെ എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുന്നതും, ആർത്തവ സമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, ഭാരം കുറയുന്നത്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം, മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം, ശബ്ദവ്യതിയാനം തുടങ്ങിയവയൊക്കെ ഇതിന്‍റെ ലക്ഷണമാകാം.

പൊതുവെ 60 വയസ് കഴിഞ്ഞുള്ള സ്ത്രീകളിലാണ് അണ്ഡാശയ ക്യാൻസർ കൂടുതലായി കാണാറുള്ളത്. പക്ഷെ പുതിയ പഠനം പറയുന്നത് അനുസരിച്ച് സ്ത്രീകൾക്ക് രോഗം വർധിച്ച് വരികയാണ്. കുട്ടികളുണ്ടാകാത്ത സ്ത്രീകൾ, നേരത്തെ ആർത്തവം ഉണ്ടാകുന്നവർ, വൈകി ആർത്തവ വിരാമം സംഭവിക്കുന്നവർ എന്നിവർക്കെല്ലാം രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

Tags