ഹീറ്റ്‌സ്‌ട്രോക്ക് , അറിയാം ലക്ഷണങ്ങൾ

google news
heat

ശരീരത്തിന് ചൂട് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ശരീരതാപനില ക്രമാതീതമായി ഉയരുകയും വിയർക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ഹീറ്റ്‌സ്‌ട്രോക്ക് . ഉടനടി ചികിത്സിച്ചില്ലെങ്കിൽ തലച്ചോർ അടക്കം ശരീരത്തിലെ സുപ്രധാന അവയവങ്ങളെ ഇത് ബാധിക്കും. വേനൽക്കാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്.‌ എന്തെല്ലാമാണ് ഹീറ്റ്‌സ്ട്രോക്കിന്റെ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.

• 40 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിൽ കൂടുതലുള്ള പനി
• മാനസിക നിലയിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങൾ (ആശയക്കുഴപ്പം,അവ്യക്തമായ സംസാരം)‌
• ചൂടുള്ള വരണ്ട ചർമ്മം അല്ലെങ്കിൽ കടുത്ത വിയർപ്പ്
• ഓക്കാനം, ഛർദ്ദി
• ചർമ്മം ചുവന്ന് തുടുക്കുക
• ഹൃദയമിടിപ്പ് വേ​ഗത്തിലാകുക
• ശ്വാസത്തിന്റെ വേ​ഗത കൂടുക
• തലവേദന
• ബോധക്ഷയം

ഹീറ്റ്‌സ്ട്രോക്ക് സംഭവിച്ചാൽ ആദ്യം ചെയ്യേണ്ടത് ആ വ്യക്തിയെ ചൂടിൽ നിന്ന് മാറ്റിനിർത്തുകയാണ്. പറ്റാവുന്ന എല്ലാ മാർഗ്ഗങ്ങളും ഉപയോ​ഗിച്ച് ശരീരം തണുപ്പിക്കാൻ ശ്രമിക്കണം‌‌‌.

Tags