മധുരക്കിഴങ്ങ് സൂപ്പറാ.....


മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ആദ്യം ചെയ്യുന്നത് അതിന്റെ തൊലി പൊളിച്ചു കളയുമെന്നതാണ്. മധുരക്കിഴങ്ങിന്റെ തൊലിയാണ് കേമന്‍. പോഷക മൂല്യങ്ങളാല്‍ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്.
മധുരക്കിഴങ്ങിന്റെ തൊലി നീക്കുന്നതോടെ നല്ലൊരു ശതമാനം പോഷകങ്ങള്‍ നഷ്ടപ്പെടും. ഇതാണ് പലര്‍ക്കും അറിയാത്ത കാര്യവും. ബദാം കുതിര്‍ത്തു കഴിക്കുന്നവരും ഇതേ അബദ്ധം തന്നെയാണ് കാണിക്കുന്നത്. അതായത് തൊലിയിലാണ് നാരുകള്‍ ഉള്ളതെന്ന കാര്യം അറിയാതെയാണ് പലരും തൊലി കളയുന്നത്. പക്ഷേ മണ്ണിനടയിലില്‍ വളരുന്ന മധുരക്കിഴങ്ങ് വൃത്തിയായി കഴുകിയെടുത്ത് മാത്രമേ ഉപയോഗിക്കാവു…
tRootC1469263">
നാരുകള്‍ അടങ്ങിയ മധുരക്കിഴങ്ങിന്റെ തൊലി കഴിച്ചാല്‍ അത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും നിയന്ത്രിക്കാനും ഇവയുടെ തൊലി കഴിക്കുന്നത് സഹായിക്കും. തൊലി നീക്കം ചെയ്താല്‍ ആന്റിഓക്‌സിഡന്റ് അളവു കുറയ്ക്കും. ബീറ്റാ കരോട്ടിന്‍, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകള്‍ സി, ഇ എന്നിവയും ഇതില്‍ സമ്പുഷ്ടമാണ്.
