പഞ്ചസാരയ്ക്ക് പകരം ശീലമാക്കാം ശർക്കര

jaggery
jaggery
പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ശര്‍ക്കര. 
ശര്‍ക്കരയില്‍ സുക്രോസ് അടങ്ങിയിരിക്കുന്നതിനാലാണ് ഇവ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നത്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍, അയേണ്‍, ഫോളേറ്റ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയൊക്കെ ശർക്കരയില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ ശര്‍ക്കര സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ശര്‍ക്കര തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാനും ശ്വാസകോശത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 
അയേണ്‍ ധാരാളം അടങ്ങിയ ശര്‍ക്കര വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും. പൊട്ടാസ്യം അടങ്ങിയ ശര്‍ക്കര ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. ഭക്ഷണത്തിന് ശേഷം കുറച്ച് ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. അതുപോലെ കാത്സ്യം അടങ്ങിയ ശര്‍ക്കര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കും. 

Tags