ഇനി ചായയ്ക് പഞ്ചസാര വേണ്ടാ ... ​​​​​​​

sugar
sugar


ചായയ്ക്ക് പഞ്ചസാര ഒഴിവാക്കിയാൽ ആരോഗ്യത്തിനും വളരെ നല്ലതായിരിക്കും. ഇനിമുതല്‍ ചായയ്ക്ക് പഞ്ചസാര ഇടാതെ പകരം ശര്‍ക്കര ഉപയോഗിക്കാം. ശര്‍ക്കര ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.

ശര്‍ക്കരയില്‍ വൈറ്റമിന്‍ എ, ബി, ഫോസ്ഫറസ്, ഇരുമ്പ്, സുക്രോസ്, വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചായയില്‍ ശര്‍ക്കര ഇടുന്നതിലൂടെ അവശ്യ ധാതുക്കളും വിറ്റാമിനുകളും നമ്മുടെ ശരീരത്തിലെത്തും.

ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ശര്‍ക്കര സഹായിക്കും. മലബന്ധം തടയാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം വേഗത്തില്‍ മികച്ച ദഹനമുണ്ടാകാനും ചായയില്‍ കുറച്ച് ശര്‍ക്കര ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ശര്‍ക്കരയിലുള്ള ആന്റി – ഓക്‌സിഡന്റുകള്‍ ഫ്രീ റീഡിക്കലുകളെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കും.

ശര്‍ക്കര ഇരുമ്പ് പോലുള്ള ധാതുക്കളാല്‍ സമ്പന്നമാണ്. ഇത് രക്തത്തിന്റെ അളവ് നിലനിര്‍ത്തുന്നതിന് പ്രധാനമാണ്. ഇരുമ്പ്, സിങ്ക് തുടങ്ങിയ ചില ധാതുക്കളുടെയും വിറ്റാമിനുകളുടേയും ഉറവിടമാണ് ശര്‍ക്കര. ശൈത്യകാലത്ത് ചായയില്‍ ശര്‍ക്കരയും ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം മൂലമാണ്ടാകുന്ന അണുബാധകളില്‍ നിന്നും അലര്‍ജികളില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്തും.

Tags