വിദ്യാർത്ഥികൾക്ക് വയറിളക്കവും ഛർദ്ദിയും ; പൂക്കോട് വെറ്ററിനറി കോളേജ് അടച്ചു
Jan 12, 2026, 18:59 IST
വൈത്തിരി: വയനാട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറിളക്കവും. തുടർന്ന് കോളേജ് ഈ മാസം 18 വരെ അടച്ചു. പൂക്കോട് പ്രവർത്തിക്കുന്ന കോളേജിലെ മുപ്പതോളം കുട്ടികൾക്കാണ് രോഗബാധ. ആരോഗ്യവകുപ്പ് അധികൃതർ കോളേജിലെത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് കോളേജ് താത്കാലികമായി അടച്ചത്.
tRootC1469263">കോളേജ് അടച്ചതിനാൽ കോളേജിനോട് അനുബന്ധിച്ചുള്ള മൃഗാശുപത്രിയുടെ പ്രവൃത്തി സമയവും മാറ്റി. ഞായറാഴ്ച മുതൽ ഒ.പി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും പൊതുഅവധി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പുതിയ സമയക്രമം. കാക്കവയൽ പ്രവർത്തിക്കുന്ന ആംബുലേറ്ററി ക്ലിനിക്കൽ സേവനവും കോളേജ് തുറക്കും വരെ ഉണ്ടായിരിക്കുകയില്ല.
.jpg)


