ശക്തിയുള്ള എല്ലുകള്‍ക്ക് ഇത് കഴിക്കുന്നത് ശീലമാക്കാം

google news
bone health

മുരിങ്ങയിലയും മുരിങ്ങാക്കായയും ഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണപദാര്‍ത്ഥമാണ്. ഇവ ആരോഗ്യത്തിനു വേണ്ടി മാത്രമല്ല, ചില രോഗങ്ങള്‍ക്കുള്ള പരിഹാരമായും ഉപയോഗിക്കാം.

ശക്തിയുള്ള എല്ലുകള്‍ക്ക് മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ അയേണ്‍, വൈറ്റമിന്‍, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

രക്തം ശുദ്ധീകരിക്കാനുള്ള ഒരു വഴിയാണ് മുരിങ്ങക്കായയും മുരിങ്ങയിലയും കഴിയ്ക്കുന്നത്. രക്തം ശുദ്ധീകരിക്കാന്‍ മുരിങ്ങയില ചതച്ച് പാലില്‍ ചേര്‍ത്തു കഴിയ്ക്കുക.

ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് ഛര്‍ദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്.

ഗര്‍ഭിണികള്‍ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ് ഇത്.

മുരിങ്ങയ്ക്ക് അണുബാധകളെ തടയാനുള്ള കഴിവുണ്ട്. വയര്‍, നെഞ്ച്, തൊണ്ട എന്നിവിടങ്ങിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഇത് നല്ലതാണ്.

വയറിനുണ്ടാകുന്ന അസ്വസ്ഥതകളും മലബന്ധം പോലുള്ള പ്രശ്‌നങ്ങളും തടയാന്‍ മുരിങ്ങയില നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും മുരിങ്ങയ്ക്കുണ്ട്. ഇത് സ്ഥിരം കഴിയ്ക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

Tags