കുടവയറാണോ പ്രശ്നം ? കുറയ്ക്കാൻ ഇത് കഴിക്കൂ


കാരറ്റ് ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നതാണ്. എന്നാല്‍ വയറു കുറയ്ക്കാനും മിടുക്കനാണ് കാരറ്റ. ഭക്ഷണത്തിനു മുന്‍പ് തന്നെ കാരറ്റ് കഴിയ്ക്കുക. കാരറ്റ് ജ്യൂസും നിങ്ങളുടെ വയറു കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
പുതിന ഇല തടി കുറയാനും വയറു കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. പുതിന ഇല ചട്നിയും പുതിന ഇല ഇട്ട ചായയും കുടിയ്ക്കുന്നത് വയറു കുറയ്ക്കാന്‍ നല്ലതാണ്.
പെരുംജീരകം കാണാന്‍ ചെറുതാണെങ്കിലും വയറു കുറയ്ക്കുന്ന കാര്യത്തില്‍ ആള് ഭീകരനാണ്. പെരുംജീരകം വെള്ളത്തിലിട്ടു തിളപ്പിച്ച് ആ വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചാല്‍ ഏത് ചാടിയ വയറും കുറയും.
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്നതാണ് പപ്പായ. വെറുതേ ഇരിയ്ക്കുമ്പോള്‍ പോലും കഴിച്ചു നോക്കിക്കോളൂ. വ്യത്യാസം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാം.
