ആവി പിടിക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

avi


മൂക്കടപ്പുണ്ടാവുമ്പോൾ അല്ലെങ്കിൽ ജലദോഷവും കഫക്കെട്ടും അലട്ടുമ്പോൾ ആവി പിടിക്കുക എന്നതാണ് പ്രാഥമികമായ പരിഹാരം. അതിനാൽ ആവി പിടിക്കാത്തവർ വളരെ കുറവായിരിക്കും. ആവി പിടിച്ചു കഴിഞ്ഞാൽ കുറച്ചു സമയത്തേക്കെങ്കിലും വലിയ ആശ്വാസമാണ്. അടഞ്ഞിരുന്ന മൂക്കും തൊണ്ടയും ഒക്കെ തുറന്നു വരും.  ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.


തുടര്‍ച്ചയായി അഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയം ആവി പിടിക്കരുത്. കണ്ണിനു മുകളില്‍ ആവി ഏല്‍ക്കാതെ സൂക്ഷിക്കണം. നനഞ്ഞ തുണിയോ മറ്റോ വെച്ച്‌ കണ്ണു മറക്കാം. തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകളൊന്നും ആവി പിടിക്കാനുള്ള വെള്ളത്തില്‍ കലര്‍ത്തരുത്. തുളസിയിലയോ യൂക്കാലി തൈലമോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപ്പുല്ല്, രാമച്ചം, പനിക്കൂര്‍ക്ക എന്നിവയും ആവി പിടിക്കാൻ ഉപയോഗിക്കാം.

വേപ്പറൈസറുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വിച്ച്‌ ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യുക. ഉറച്ച പ്രതലത്തില്‍ വെച്ചു വേണം വേപ്പറൈസറുകള്‍ ഉപയോഗിക്കാന്‍. ഉപ്പോ മറ്റു കഠിന ജലമോ വേപ്പറൈസറില്‍ ഉപയോഗിക്കരുത്.
 

Tags