ഓറൽ ക്യാൻസറിനെതിരെ ടു മിനിറ്റ് ആക്ഷൻ പ്രചാരണവുമായി പത്തനംതിട്ടയിലെ സെൻറ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ

St. Gregorios Medical Mission, Pathanamthitta, launches two-minute action campaign against oral cancer
St. Gregorios Medical Mission, Pathanamthitta, launches two-minute action campaign against oral cancer

തിരുവല്ല : ലോക പുകയിലവിരുദ്ധ ദിനത്തിൽ "ആക്റ്റ് എഗെൻസ്റ്റ് ഓറൽ ക്യാൻസർ" എന്ന മുദ്രാവാക്യമുയർത്തി വദനാർബുദത്തിനെതിരെ "ടു മിനിറ്റ് ആക്ഷൻ ഫോർ ഓറൽ ക്യാൻസർ പ്രൊട്ടക്ഷൻ" എന്ന പ്രചാരണത്തിന് തുടക്കമിട്ട് സെൻറ് ഗ്രിഗൊറോയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി.

tRootC1469263">

പരുമല സെയിന്റ് ഗ്രിഗേറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാദർ എം.സി പൗലോസ്,  ടു മിനിറ്റ് ആക്ഷൻ ഫോർ ഓറൽ ക്യാൻസർ പ്രൊട്ടക്ഷൻ ക്യാമ്പയിൻ ഇന്നലെ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വദനാർബുദം വർധിച്ചു വരുന്നത് കണക്കിലെടുത്താണ് കണ്ണാടി ഉപയോഗിച്ച് അതിവേഗം സ്വയം പരിശോധന നടത്തുന്നതിനായുള്ള പ്രചാരണത്തിന് തുടക്കമിട്ടത്.

St. Gregorios Medical Mission, Pathanamthitta, launches two-minute action campaign against oral cancer

വായിൽ വെളുപ്പോ  ചുവപ്പോ നിറത്തിലുള്ള പാടുകൾ, നോൺ ഹീലിംഗ് അൾസർ, ബ്ലീഡിംഗ്, ശബ്ദ വ്യത്യാസം, അസാധാരണമായ വീക്കം  എന്നിവയിലൂടെ വായിലെ ക്യാൻസർ തിരിച്ചറിയാൻ കഴിയുന്ന സ്വയം പരിശോധനാ രീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. സ്വയം പരിശോധനയിലൂടെ കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കാനും ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാനും കഴിയും. വെറും രണ്ടു മിനിറ്റ് കൊണ്ട് ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാനും ക്യാൻസർ അപകടകരമായ നിലയിലേക്കെത്തുന്നത് തടയാനും കഴിയും. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് സ്വയം പരിശോധനയ്ക്കുള്ള സൗകര്യം  വെയ്റ്റിങ് ഏരിയകളിൽ സജ്ജമാക്കും.

കൺസൽട്ടൻറ് മെഡിക്കൽ ഓങ്കോളജിസ്റ്റും വകുപ്പ് മേധാവിയുമായ ഡോ.മാത്യൂസ് ജോസ്, കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എസ്  സുകേശ്, കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റും വകുപ്പ് മേധാവിയുമായ ഡോ.ആന്റോ ബേബി, കൺസൾട്ടന്റ് ഹെഡ് ആൻഡ് നെക്ക് സർജനും വകുപ്പ് മേധാവിയുമായ ഡോ.ആദർശ് ആനന്ദ്, കൺസൾട്ടന്റ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജനുമായ ഡോ.പ്രേം ശശികുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രചാരണത്തിന് തുടക്കമിട്ടത്.

ദശലക്ഷക്കണക്കിനു ക്യാൻസർ രോഗികൾ രാജ്യത്തുണ്ടെന്നും രോഗനിർണയത്തിലെ കാലതാമസം, ബോധവത്കരണത്തിന്റെ അഭാവം, കൃത്യസമയത്തു ചികിത്സ ലഭ്യമാകാതിരിക്കുക  എന്നിവയാണ് ഉയർന്ന രോഗാവസ്‌ഥയ്‌ക്കും മരണനിരക്കിനും കാരണമെന്ന് ഡോ.മാത്യൂസ് ജോസ് ചൂണ്ടിക്കാട്ടി. ജീവിതശൈലിയിലെ മാറ്റങ്ങളും പാരിസ്ഥിതിക ഘടകങ്ങളും എല്ലാ പ്രായത്തിലുമുള്ളവർക്കും  ക്യാൻസർ വ്യാപകുന്നതിനു കാരണമായിട്ടുണ്ട്. പുകയില, മദ്യ ഉപഭോഗം, മലിനീകരണം, ഭക്ഷണ അസന്തുലിതാവസ്‌ഥ, മോശം ജീവിതശൈലി എന്നിവയെല്ലാം വദനാർബുദം വർധിക്കുന്നതിന് കാരണങ്ങളാകാമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കാൻസർ ബാധിതരുടെ നിരക്ക്  കുറയ്ക്കുന്നതിന് പൊതുജന അവബോധവും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യവും പ്രധാനമാണെന്നും ഡോ. മാത്യൂസ് ജോസ് ചൂണ്ടിക്കാട്ടി.

St. Gregorios Medical Mission, Pathanamthitta, launches two-minute action campaign against oral cancer

തല, കഴുത്ത് എന്നിവയിൽ ക്യാൻസർ ബാധിക്കുന്നവരിൽ ലോകത്തിന്റെ തന്നെ  തലസ്‌ഥാനമാണ് ഇന്ത്യ. ഓരോ വർഷവും രണ്ട് ലക്ഷം പേരെങ്കിലും  പുതുതായി ക്യാൻസർ ബാധിതരാകുന്നു എന്നാണ് കണക്ക്. ഇത് മറ്റേതൊരു രാജ്യത്തെ അപേക്ഷിച്ചും ഉയർന്ന നിരക്കാണ്. 2022 ലെ കണക്കനുസരിച്ച് ലിപ്, ഓറൽ  ക്യാവിറ്റി  ക്യാൻസർ കേസുകൾ ഒരു ലക്ഷത്തിനു (65%) മുകളിലായിരുന്നു. ദൗർഭാഗ്യവശാൽ, ഇന്ത്യയിൽ, രോഗനിർണയ സമയത്ത് തന്നെ ഏകദേശം 60 മുതൽ 70% വരെ രോഗികൾക്ക് രോഗം മൂർച്ഛിച്ച (ഘട്ടം 3–4) അവസ്‌ഥയിലായിരിക്കും.
തലയിലും കഴുത്തിലുമുള്ള  അർബുദ ചികിത്സയിൽ റേഡിയേഷൻ തെറാപ്പി നിർണായക പങ്ക് വഹിക്കുന്നുവെന്നും  ചുറ്റുമുള്ള ആരോഗ്യകരമായ കലകളെ സംരക്ഷിക്കുന്നതിനൊപ്പം മുഴകളെ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ കഴിയുമെന്ന് ഡോ.ആന്റോ ബേബി പറഞ്ഞു.

 പ്രാരംഭ ഘട്ടത്തിലുള്ള കണ്ടെത്തലും സമയബന്ധിതമായ റേഡിയേഷൻ ചികിത്സയും ചേർന്ന് രോഗം അപകടാവസ്‌ഥയിലാകാതെ ചികിത്സിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്, നെക്ക് ക്യാൻസറാണ് ഇന്ത്യക്കാരിൽ സാധാരണയായി കണ്ടുവരുന്നതെന്ന് ഡോ.ആദർശ് ആനന്ദ് പറഞ്ഞു. ഓറൽ ക്യാവിറ്റി,  ഓറോഫാരിൻസ്, ഹൈപോഫാരിൻസ്, നാസോഫാരിൻസ്, ലരിൻസ് ക്യാൻസർ എന്നിവയാണ് സാധാരണയായി കണ്ടുവരുന്നത്. 

St. Gregorios Medical Mission, Pathanamthitta, launches two-minute action campaign against oral cancer

പ്രധാന കാരണം ആളുകൾക്ക് രോഗലക്ഷണങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ്, അവർ സ്വയം പരിശോധന നടത്തുന്നില്ല എന്നതും ചികിത്സ വൈകാനിടയാക്കുന്നുണ്ട്. വർഷങ്ങളായി സ്തനാർബുദ അവബോധം വളർന്നിട്ടുണ്ടെങ്കിലും, സ്വയം പരിശോധനകളെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓറൽ കാൻസർ കേസുകളുടെ വർദ്ധനവ് പൊതുജന അവബോധം, നേരത്തെയുള്ള കണ്ടെത്തൽ, പ്രതിരോധ നടപടികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഡോ.പ്രേം ശശികുമാർ പറഞ്ഞു.

St. Gregorios Medical Mission, Pathanamthitta, launches two-minute action campaign against oral cancer

പുകയില ഉപയോഗം, അമിതമായ മദ്യപാനം, എച്ച് പി വി ഇൻഫെക്ഷൻ തുടങ്ങിയവയാണ് ഓറൽ ക്യാൻസറിലേക്ക് നയിക്കുന്നത്. രോഗനിർണയം വൈകുന്നത് ഓറൽ ക്യാൻസർ ചികിത്സിക്കാൻ പ്രയാസകരമാക്കുകയും ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യും. ടു മിനിറ്റ് ആക്ഷൻ ഫോർ ഓറൽ ക്യാൻസർ പ്രൊട്ടക്ഷൻ പ്രചാരണം കൃത്യസമയത്തുള്ള രോഗനിർണയവും ശരിയായ ഓറൽ ക്യാൻസർ ചികിത്സയും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയുള്ള കണ്ടെത്തൽ ഏറ്റവും നല്ല പ്രതിരോധമായതിനാൽ, എല്ലാ മാസവും 2 മിനിറ്റ് ദൈർഘ്യമുള്ള ലളിതമായ സ്വയം പരിശോധന പിന്തുടരാൻ ഈ പ്രചാരണം വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഡോ. എസ് സുകേശ് പറഞ്ഞു. സ്വയം മനസിലാക്കാവുന്ന ലക്ഷണങ്ങളിലൂടെ ഓറൽ ക്യാൻസർ കണ്ടെത്താനും ചികിത്സിച്ചു ഭേദമാക്കാനും കഴിയുമെന്ന് ഡോ.സുകേശ് പറഞ്ഞു.

1.Dr. Prem Sasikumar
Consultant Oral & Maxillofacial Surgeon

2. Fr. MC. Poulose Chief Executive Officer

3.Dr. Mathews Jose
HOD & Consultant Medical Oncologist

4 Dr. Sukesh. S
Consultant Medical Oncologist

5 Dr. Anto Baby
HOD & Consultant Radiation Oncologist

6 Dr. Adarsh Anand
HOD & Consultant Head & Neck Surgeon

Tags