മലബാറിലെ ആദ്യത്തെ സങ്കീർണമായ എൻഡോവാസ്കുലർ അയോർട്ടിക് അനൂറിസം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം

sreechand

കണ്ണൂർ : ഹൃദയത്തിന്റെ പ്രധാന ഭാഗമായ അയോർട്ടയെ ബാധിക്കുന്ന എൻഡോവാസ്കുലർ അയോർട്ടിക് അനൂറിസം എന്ന രോഗാവസ്ഥയെ ആധുനിക കാർഡിയാക് ഇന്റെർവെൻഷനൽ ചികിത്സ  രീതിയായ ഇ.വി.എ.ആർ-യിലൂടെ പരിഹരിച്ചതായി  ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ പാലക്കോട്  സ്വദേശിയായ 65 വയസുകാരനാണ് അതിസങ്കീർണമായ കാർഡിയാക് ഇന്റെർവെൻഷണൽ ശസ്ത്രക്രിയക്ക് വിധേയനായത്.രക്തക്കുഴലുകളുടെ ഭിത്തിയിലുള്ള ഇലാസ്തികതയാണ് രക്തക്കുഴലുകളുടെ സങ്കോചവികാസങ്ങൾക്ക് അടിസ്ഥാനം,ഹൃദയത്തിലെ രക്തക്കുഴലുകളിലുള്ള  വൈകല്യങ്ങളാണ് അന്യൂറിസത്തിന് കാരണമാകുന്നത്.

രക്തക്കുഴലിന്റെ ഭിത്തിയിലെ  ക്ഷതികൾ, വർധിച്ച രക്തസമ്മർദ്ദം, എന്നിവയും അന്യൂറിസം സൃഷ്ടിക്കുവാൻ കാരണമാകാം.ദുർബലമായ രക്തക്കുഴലുകളിൽ കാണുന്ന ഇത്തരത്തിലുള്ള വീക്കങ്ങൾ വളരെ അപകടകരമാണ്.ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി ഇന്റെർവെൻഷനൽ ചികിത്സ രീതിയിലൂടെ അയോർട്ടയ്ക്കുള്ളിൽ സ്റ്റെന്റ് ഗ്രാഫ്റ്റ് സ്ഥാപിക്കുന്ന ആധുനിക ചികിൽസാ രീതിയാണ് രോഗിയിൽ ഫലപ്രദമായത്. ഗ്രാഫ്റ്റ് ധമനിക്ക് ഒരു പുതിയ ലൈനിംഗ് സൃഷ്ടിക്കുകയും , ഇത് പൊട്ടാനുള്ള സാധ്യത കുറയ്ക്കുയും ചെയ്യുന്നു.

രക്തനഷ്ടം കുറക്കുന്ന ഇത്തരത്തിലുള്ള ആധുനിക ചികിത്സ രീതികൾവഴി അതിസങ്കീർണമായ കാർഡിയാക് ശസ്ത്രക്രിയകൾ കൂടുതൽ ഫലപ്രദമായി ചെയ്യാനാവുമെന്ന് കാർഡിയാക് വിഭാഗം മേധാവി  ഡോ രവീന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  ശ്രീചന്ദ് ഹോസ്പിറ്റൽ സി.ഇ.ഓ നിരൂപ് മുണ്ടയാടൻ,മെഡിക്കൽ ഡയറക്ടർ ഡോ മുഹമ്മദ് അബ്ദുൽ നാസർ ഇ കെ,സീനിയർ കൺസൽട്ടൻറ് കാർഡിയോളജി ഡോ.സുൻദീപ് കെ ബി,കാർഡിയോതൊറാസിക്&വാസ്കുലാർ സർജറി വിഭാഗം മേധാവി ഡോ  കൃഷ്ണകുമാർ പി എൻ എന്നിവരും സന്നിഹിതരായിരുന്നു.

Tags