ദിവസങ്ങളോളം വെണ്ടയ്ക്ക കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

vendakka


വെണ്ടയ്ക്കയിലെ ഈർപ്പം പൂർണ്ണമായും നീക്കം ചെയ്യുന്നതും വായു സഞ്ചാരമില്ലാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതും ഇതിന്റെ ആയുസ്സ് വർദ്ധിപ്പിക്കും. കൂടാതെ, കൂടുതൽ ദിവസത്തേക്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്ലാൻഞ്ചിംഗ് പോലുള്ള വിദ്യകളും പരീക്ഷിക്കാവുന്നതാണ്. വെണ്ടയ്ക്ക ഒട്ടും അഴുകാതെയും ഗുണമേന്മ നഷ്ടപ്പെടാതെയും ദീർഘകാലം സൂക്ഷിക്കാനുള്ള പ്രായോഗികമായ ചില പൊടിക്കൈകൾ പരിചയപ്പെടാം,

tRootC1469263">


    വാങ്ങിയ ഉടനെ വെണ്ടയ്ക്ക് കഴുകി വൃത്തിയാക്കാം. ശേഷം തുണിയോ പേപ്പർ ടവ്വലോ ഉപയോഗിച്ച് നനവ് പൂർണമായും തുടച്ചെടുക്കാം.
    ഈർപ്പം തുടച്ചെടുത്തതിനു ശേഷം വായു സഞ്ചാരമില്ലാത്ത പാത്രത്തിലാക്കി വെണ്ടയ്ക്ക് സൂക്ഷിക്കാം.
    ഓരോ വെണ്ടയ്ക്കയും പേപ്പർ ടവ്വലിൽ പൊതിഞ്ഞ് കുറച്ച് ദ്വാരങ്ങൾ ഉള്ള പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കാം.
    വെണ്ടക്ക കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ അതിന്റെ അറ്റങ്ങൾ മുറിക്കുകയോ കഷണങ്ങളാക്കുകയോ ചെയ്യാതെ മുഴുവനായിത്തന്നെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
    കഴുകി വൃത്തിയാക്കിയ വെണ്ടക്ക 2-3 മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ട്, ഉടൻ തന്നെ ഐസ് വെള്ളത്തിലേക്ക് മാറ്റാം. നന്നായി വെള്ളം കളഞ്ഞ്, വെണ്ടക്ക കഷണങ്ങളാക്കി എയർടൈറ്റ് ഫ്രീസർ ബാഗുകളിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കുക.

Tags