കേടായ പാൽ ഇങ്ങനെ ഉപയോഗിക്കാം

milk
milk

കേടായ പാലിൽ നിന്ന് നല്ല കട്ട തെെര് ഉണ്ടാക്കാൻ കഴിയും. പാലും കേടായി തന്നെയാണ് തെെരായി മാറുന്നത് പിന്നെ എന്തിനാണ് കേടായ പാൽ കളയുന്നത്. അതിനായി ആദ്യം കേടായ പാലിൽ നിന്ന് വെള്ളം നീക്കം ചെയ്യുക. ശേഷം ഒരു പാത്രത്തിൽ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കണം. പിറ്റേദിവസം ആ പാൽ എടുത്ത് മിക്സിലിട്ട് നല്ലപോലെ അടിച്ചെടുത്തതിന് ശേഷം അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തെെര് ഒഴിക്കുക.

tRootC1469263">

ഒരു ദിവസം പുറത്തുവച്ചതിന് ശേഷം പിറ്റേന്ന് എടുക്കാം. നല്ല കട്ട തെെര് ലഭിക്കും. പനീർ ഉണ്ടാകാനും കേടായ പാൽ നല്ലതാണ്. കൂടാതെ ചിക്കനും മറ്റും മാരിനേറ്റ് ചെയ്യാൻ പലരും തെെര് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ കേടായ പാൽ ഉപയോഗിച്ചും ചിക്കനും മറ്റും മാരിനേറ്റ് ചെയ്യാൻ കഴിയും. കൂടാതെ പിരിഞ്ഞ പാൽ ഉപയോഗിച്ച് ബട്ടർമിൽക്കും വീട്ടിൽ തന്നെ ഉണ്ടാകാം.

Tags